scorecardresearch
Latest News

Onam OTT Release: ഓണത്തിന് ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുന്ന പുതുപുത്തൻ ചിത്രങ്ങൾ ഒടിടിയിലേക്ക്

OTT Onam Release Malayalam films 2022 , OTT Onam 2022 Release, OTT Onam Malayalam Release, Thallumaala OTT, Thallumaala Movie OTT Release, Sita Ramam OTT, Sita Ramam Movie OTT Release, Nna Than Case Kodu OTT, Nna Than Case Kodu Movie OTT Release

Onam OTT Release: തിയേറ്ററുകൾക്ക് മാത്രമല്ല, ഒടിടിയ്ക്കും ഓണം സിനിമയുടെ പൂക്കാലമാണ്. ഓണാഘോഷത്തിന് നിറപ്പകിട്ടേകാൻ ഒരുപിടി നല്ല ചിത്രങ്ങൾ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രങ്ങൾ ഒടിടി പ്രേക്ഷകർക്കും കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കുമെന്നതിൽ സംശയമില്ല.

Nna Than Case Kodu in Disney + Hotstar Release date: ന്നാ താൻ കേസ് കൊട് ഹോട്ട്സ്റ്റാറിൽ

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലേക്ക്. തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

Nna Than Case Kodu, Nna Than Case Kodu OTT, Nna Than Case Kodu Movie OTT Release, Nna Than Case Kodu OTT platform, Nna Than Case Kodu OTT Release Disney + Hotstar

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കാസർഗോഡൻ ഭാഷയും ഗ്രാമീണ പശ്ചാത്തലവും സറ്റയർ രൂപത്തിലുള്ള അവതരണവുമെല്ലാമാണ് ചിത്രത്തെ രസകരമാക്കുന്നത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവർക്കൊപ്പം കാസർഗോഡ് നിവാസികളായ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. രാകേഷ് ഹരിദാസ് ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ഷനും നിർവ്വഹിച്ചു. സംഗീതം ഡോൺ വിൻസന്റ്.

Sita Ramam in Amazon Prime Video Release date: സീതാരാമം ആമസോൺ പ്രൈമിൽ

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.

ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്. 1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്.

Sita Ramam, Sita Ramam OTT, Sita Ramam Movie OTT Release, Sita Ramam OTT platform, Sita Ramam OTT Release Amazon Prime Video

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Thallumaala, Thallumaala OTT, Thallumaala Movie OTT Release, Thallumaala OTT platform, Thallumaala OTT Release Netflix

Thallumaala in Netflix Release date: തല്ലുമാല നെറ്റ്ഫ്ളിക്സിൽ

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ഓണത്തോട് അനുബന്ധിച്ച് ഒടിടിയിലേക്ക് എത്തുന്നു. സെപ്തംബർ 11 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തല്ലുമാല.’ ആഗസ്റ്റ് 12-നാണ് തല്ലുമാല തിയേറ്ററുകളിലെത്തിയത്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേര്‍ന്നാണ് നിർവ്വഹിച്ചത്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര്‍ ഒ- എ എസ് ദിനേശ്.

Paappan in Zee 5, OTT Release Date: ‘പാപ്പന്‍’ സീ 5ൽ

സുരേഷ് ഗോപി യെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പാപ്പൻ’ സെപ്റ്റംബർ ഏഴിന് ഒടി ടി യില്‍ റിലീസ് ചെയ്യും. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.

Paappan, Paappan OTT, Paappan Movie OTT Release, Paappan OTT platform, Paappan OTT Zee 5

മകന്‍ ഗോകുല്‍ സുരേഷിനോപ്പം സുരേഷ് ഗോപി ഒന്നിക്കുന്നു എന്നതാണ് ‘പാപ്പന്റെ’ പ്രത്യേകത. ഇവരെ കൂടാതെ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ott onam release malayalam films 2022