OTT New Malayalam Release: സൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന ‘അന്താക്ഷരി’ ഏപ്രിൽ 22 ന് ഒടിടിയിൽ റിലീസ് ചെയ്യുന്നു. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുക, ചിത്രത്തിന് തിയേറ്റർ ലിസ്റ്റില്ല.
മുത്തു ഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചന. വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ്മ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബാർ നിർമ്മിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ-ജോൺകുട്ടി, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, പി ആർ ഒ-ശബരി.
Alia Bhatt’s Gangubai Kathiawadi gets OTT release date: ആലിയയുടെ ഗംഗുഭായ് ഒടിടിയിലേക്ക്
ആലിയ ഭട്ട് നായികയായ ‘ഗംഗുഭായ് കത്ത്യാവാടി’ ഒടിടിയിലേക്ക്. ഏപ്രിൽ 26ന് നെറ്റ്‌ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ ‘ഗംഗുഭായ് കത്ത്യാവാടി’ മികച്ച പ്രതികരണം നേടിയിരുന്നു. കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്.
വേശ്യാവൃത്തിയിലേക്ക് നിർബന്ധിതയായി എത്തിപ്പെടുകയും പിന്നീട് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ശക്തമായ വ്യക്തിത്വമായി മാറുകയും ചെയ്യുന്ന ഗംഗുഭായിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ആലിയ ഭട്ടാണ് ഗംഗുഭായിയെ അവതരിപ്പിക്കുന്നത്. ആലിയക്ക് പുറമേ അജയ് ദേവ്ഗൺ, വിജയ് റാസ്, ജിം സർബ എന്നിവരും ചിത്രത്തിലുണ്ട്.