Oscars 2021 winners list: തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് (ഓസ്കാര്‍ 2021) പ്രഖ്യാപിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോസ് ആഞ്ചലസിലെ രണ്ടു വേദികളില്‍ നിന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പുരസ്കാര നിശയ്ക്കായി ഒത്തു കൂടിയത്.
ഇത്തവണത്തെ പുരസ്കാരങ്ങള്‍ ശ്രദ്ധേയമാകുന്നത് ഏഷ്യന്‍ സിനിമകള്‍ വാരിക്കൂട്ടിയ ബഹുമതികള്‍ കൊണ്ടാണ്. ചൈനക്കാരിയായ ക്ലൂയി ചാവോ സംവിധാനം ചെയ്ത ‘നൊമാഡ്ലാൻഡാണ്’ മികച്ച ചിത്രം. മികച്ച സംവിധായികയും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആദ്യ വനിത) ആദ്യ ഏഷ്യന്‍ വംശജയായി ക്ലോയി ഷാവോയാണ് . മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും (കാതെരിന്‍ ബിഗ്ലോ ആണ് ആദ്യ വനിത) ആദ്യ ഏഷ്യന്‍ വംശജയുമാണ്.
Read Here: ഓസ്കര്‍ നേടുന്ന പ്രായം കൂടിയ പുരുഷനായി ആന്റണി ഹോപ്കിന്‍സ്, പ്രായം കൂടിയ വനിതയായി ആന്‍ റോത്ത്
ക്ലൂയി ചാവോ സംവിധാനം ചെയ്ത 'നൊമാഡ്ലാൻഡാണ്' മികച്ച ചിത്രം
'നൊമാഡ്‍ലാന്‍ഡ്' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി
'ദി ഫാദര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്‍റണി ഹോപ്‍കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
'മിനാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഓസ്കാര്‍ പുരസ്‌കാരം നേടി യൂൻ യോ ജുങ്
ഡാനിയേൽ കലൂയയാണ് മികച്ച സഹനടൻ. ചിത്രം. ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ
'പ്രൊമിസിങ് യങ് വുമൺ' എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ച എമെറാള്‍ഡ് ഫെന്നലിനാണ് മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം
'ദി ഫാദർ' എന്ന ചിത്രത്തിനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം, രചയിതാക്കള്‍: ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ളോറിയന്‍ സെല്ലര്‍
പീറ്റ് ടോക്റെര്‍ സംവിധാനം ചെയ്ത 'സോള്‍' ആണ് മികച്ച ആനിമേഷൻ ചിത്രം
പിപ്പ ഏര്‍ളിച്ച്, ജെയിംസ് റീഡ് എന്നിവര്‍ സംവിധാനം ചെയ്ത 'മൈ ഒക്ടോപസ് ടീച്ചർ' ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചർ
ഡെൻമാർക്ക് ചിത്രം 'അനദർ റൗണ്ട്' ആണ് മികച്ച വിദേശ ഭാഷാചിത്രം. സംവിധാനം. തോമസ് വിന്‍റ്റര്‍ബെര്‍ഗ്
'ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മസ്സിയാഹ്' എന്ന ചിത്രത്തിലെ 'ഫൈറ്റ് ഫോര്‍ യു' ആണ് ബെസ്റ്റ് ഒറിജിനല്‍ സോങ്ങ്.
ടെസ് റേസ്നോര്‍, അറ്റിക്കസ് റോസ്സ്, ജോണ്‍ ബാറ്റിസ്റ്റെ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ 'സോള്‍' ആണ് മികച്ച 'ഒറിജിനല്‍ സ്കോറി'നുള്ള ഓസ്കാര്‍ നേടിയത്
'മാന്‍ക്' എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച എറിക് മെസഷ്‍മിറ്റിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാര്‍ പുരസ്‌കാരം
മികച്ച വിഷ്വൽ എഫക്ട്നുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത 'ടെനെറ്റ്' എന്ന ചിത്രത്തിനാണ്
മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടിയത് മിക്കല്‍ ഇ ജി നീല്‍സണ്‍ ആണ്. ചിത്രം. സൗണ്ട് ഓഫ് മെറ്റല്‍

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ആന്‍ റോത്തിനാണ്. ചിത്രം. മ റെയ്നീസ് ബ്ലാക്ക് ബോട്ടം

ഡാറിയാസ് മാര്‍ഡര്‍ സംവിധാനം ചെയ്ത 'സൗണ്ട് ഓഫ് മെറ്റൽ' എന്ന ചിത്രത്തിനാണ് മികച്ച ശബ്ദവിന്യാസത്തിനുള്ള പുരസ്കാരം
ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത 'മാന്‍ക്' എന്ന ചിത്രത്തിനാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ഓസ്കാര്‍ പുരസ്‌കാരം.
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ (ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

വില്‍ മാക്‌കൊര്‍മാക്, മൈക്കേല്‍ ഗോവിയര്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഇഫ് എനിതിംഗ് ഹാപ്പെന്‍സ് ഐ ലവ് യു' ആണ് മികച്ച അനിമേറ്റഡ് ഷോര്‍ട്ട്

ടൈലര്‍ പെരിയ്ക്കാണ് ഇത്തവണത്തെ ജീന്‍ ഹേര്‍ഷോള്‍ ഹ്യൂമാനിറ്റെറിയന്‍ പുരസ്കാരം

ആന്റണി ഹോപ്കിന്‍സ് ആണ് മികച്ച നടന്‍. ചിത്രം 'ദി ഫാദര്‍'
ഫ്രാന്‍സെസ് മെക്‌ഡോര്‍മന്‍ഡ് ആണ് മികച്ച നടി. ചിത്രം. 'നൊമാഡ്ലാൻഡ്'
ക്ലൂയി ചാവോ സംവിധാനം ചെയ്ത 'നൊമാഡ്ലാൻഡാണ്' മികച്ച ചിത്രം