ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഓസ്കാർ പുരസ്കാരനിശയ്ക്ക് സമാപനമായി. ലോസ് ഏഞ്ചൽസിലെ ഡോൽബി തിയേറ്ററിൽ നടന്ന പുരസ്കാര ചടങ്ങിൽ മികച്ച ചിത്രമായി ‘ഗ്രീൻ ബുക്ക്’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയത് അൽഫോൺസോ ക്വോറോൺ ആണ്. റമി മലേക്ക് മികച്ച നടനായും ഒലീവിയ കോൾമാൻ മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടു.

ഓസ്കാർ ജേതാക്കളും പുരസ്കാരങ്ങൾക്ക് അർഹരാക്കിയ ചിത്രങ്ങളും: ഒറ്റ നോട്ടത്തിൽ

1. മികച്ച ചിത്രം: ഗ്രീൻ ബുക്ക്

മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവുമായി ‘ഗ്രീൻ ബുക്ക്’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ

2. മികച്ച സംവിധായകൻ: അൽഫോൺസോ ക്വോറോൺ (ചിത്രം: റോമ)

അൽഫോൺസോ ക്വോറോൺ

3. മികച്ച നടി: ഒലീവിയ കോൾമാൻ (ചിത്രം: ദ ഫേവറൈറ്റ്)

4. നടൻ: റമി മലേക്ക് (ചിത്രം: ബൊഹീമിയൻ റാപ്‌സഡി)

റമി മലേക്ക്

5.മികച്ച സഹനടൻ: മഹേർഷല അലി (ചിത്രം: ഗ്രീൻ ബുക്ക്)

6.മികച്ച സഹനടി: റജീന കിംഗ് (ചിത്രം: If Beale Street Could Talk)

റജീന കിംഗ്

7.മികച്ച വിദേശഭാഷാ ചിത്രം: റോമ (മെക്സിക്കൻ ചിത്രം)

‘റോമ’യിൽ നിന്നും

8.മികച്ച തിരക്കഥ (അഡാപ്റ്റഡ് വിഭാഗം): ബ്ലാക്ക് ലാൻസ്‌മാൻ

9. മികച്ച ഗാനം (ഒർജിനൽ സോംഗ്): ഷാലോ (A star is born)

10. ബെസ്റ്റ് ഒർജിനൽ മ്യൂസിക്: ബ്ലാക്ക് പാന്തർ
11. മികച്ച തിരക്കഥ (ഒർജിനൽ വിഭാഗം)- ഗ്രീൻ ബുക്ക്
12. മികച്ച ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സ്കിൻ
13. മികച്ച വിഷ്വൽ ഇഫക്റ്റ് പുരസ്കാരം- ഫസ്റ്റ് മാൻ
14. മികച്ച ഡോക്യുമെന്ററി (ഷോർട്ട്)- പിരീഡ്, എൻഡ് ഓഫ് സെന്റന്റസ്
15. മികച്ച ആനിമേഷൻ ഫിലിം(ഷോർട്ട്)- ബാവോ
16. മികച്ച​ ആനിമേഷൻ ചിത്രം (ഫീച്ചർ വിഭാഗം): സ്പൈഡർമാൻ ഇൻറ്റു ദ സ്പൈഡർ വെഴ്സ്
17. മികച്ച ചിത്രസംയോജനം: ബൊഹീമിയൻ റാപ്‌സഡി
18. മികച്ച ഛായാഗ്രഹണം: അൽഫോൺസോ ക്വോറോൺ (ചിത്രം: റോമ)
19. മികച്ച ശബ്ദമിശ്രണം: ബൊഹീമിയൻ റാപ്‌സഡി
20. മികച്ച ശബ്ദലേഖനം: ബൊഹീമിയൻ റാപ്‌സഡി
21. മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ബ്ലാക്ക് പാന്തർ
22. മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തർ
23. മികച്ച കേശാലങ്കാരം/മേക്കപ്പ്: വൈസ്
24. മികച്ച ഡോക്യുമെന്ററി ഫീച്ചർ- ഫ്രീ സോളോ

Read more: Oscars 2019 LIVE UPDATES: മികച്ച നടൻ റമി മലേക്ക് , മികച്ച നടി ഒലീവിയ കോൾമാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook