Oscars 2019 LIVE UPDATES: ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇന്ന് ലോസ്ഏഞ്ചൽസിലെ ഡോൽബി തിയേറ്ററിലേക്ക് ചെവിയോർക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡുകളിലൊന്നായ ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് വേദിയാവുകയാണ് ഡോൽബി തിയേറ്റർ ഇന്ന്. ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നത്. നാല് ഓസ്കാർ പുരസ്കാരങ്ങൾ ഓഫ് സ്ക്രീനിൽ നൽകാം എന്ന അക്കാദമിയുടെ തീരുമാനമായിരുന്നു ഏറ്റവും ഒടുവിൽ വിവാദങ്ങൾക്ക് വഴിവെച്ചത്.

മൂന്നു മണിക്കൂറുകൾക്കുള്ളി ഓസ്കാർ ബ്രോഡ്‌കാസ്റ്റിംഗ് പരിമിതപ്പെടുത്തണം എന്ന പ്ലാനാണ് ഇത്തവണത്തെ ഓസ്കാർ നിശയുടെ പ്രത്യേകതകളിൽ ഒന്ന്. ‘റോമ’, ‘ദ ഫേവറൈറ്റ്’ എന്നിവയാണ് 10 നോമിനേഷനുകളോടെ ഓസ്കാർ വേദിയിൽ മുൻപന്തിയിലുള്ളത്. ‘എ സ്റ്റാർ ഈസ് ബോൺ’, ‘വൈസ്’ എന്നീ ചിത്രങ്ങളും എട്ട് നോമിനേഷനോടെ പിറകിലുണ്ട്.

9:45 (IST): മികച്ച ചിത്രം- ‘ഗ്രീൻ ബുക്ക്’
ചരിത്രം കുറിച്ച്, അപ്രതീക്ഷിത നേട്ടവുമായി ‘ഗ്രീൻ ബുക്ക്’. ഓസ്കാർ 2019 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ‘ഗ്രീൻ ബുക്ക്’. ഏറെ സാധ്യതകളോടെ നോമിനേഷൻ ലിസ്റ്റിൽ മുന്നിട്ട് നിന്നിരുന്ന ‘റോമ'(Roma), ‘ബ്ലാക്ക് പാന്തർ'(Black Panther), ബ്ലാക്ക്‌ലാൻസ്‌മാൻ(BlacKkKlansman), ബൊഹീമിയൻ റാപ്‌സോഡി(Bohemian Rhapsody), ദ ഫേവറൈറ്റ്സ് (The Favourites), എ സ്റ്റാർ ഈസ് ബോൺ (A Star Is Born), വൈസ് (Vice) എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് ‘ഗ്രീൻ ബുക്ക്’ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ക്രിട്ടിക്സ് ചോയിസ് അവാർഡും ബാഫ്ത അവാർഡുമൊക്കെ മുൻപു തന്നെ നേടിയ ‘റോമ’യായിരുന്നു ഓസ്കാർ സാധ്യതയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്.

9:37 (IST): മികച്ച സംവിധായകൻ: അൽഫോൺസോ ക്വോറോൺ (ചിത്രം: ‘റോമ’)
മികച്ച സംവിധായകനുള്ള പുരസ്കാരവും ‘റോമ’യിലൂടെ അൽഫോൺസോ ക്വോറോൺ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം മുതൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നായിരുന്നു അൽഫോൺസോ ക്വോറോണിന്റെയാണ്. ‘റോമ’ എന്ന തന്റെ സ്പാനിഷ് ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ്, ദ ക്രിട്ടിക്സ് ചോയിസ് അവാർഡ്, ബാഫ്ത അവാർഡുകൾ അൽഫോൺസോ ക്വോറോൺ കരസ്ഥമാക്കിയിരുന്നു. ക്വോറോണിനെ കൂടാതെ ബെസ്റ്റ് ഡയറക്ടർ കാറ്റഗറിയുടെ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത് യോർഗോസ് ലാൻതിമോസ് (The Favourite), സ്പൈക്ക് ലീ (BlacKkKlansman), ആദം മാകെ (Vice), പവേൽ പോളികോസ്കി (Cold War) എന്നിവരായിരുന്നു. ഓസ്കാറിൽ ഇടം നേടിയ​ ആദ്യ നെറ്റ്ഫ്ളിക്സ് ചിത്രമെന്ന രീതിയിലും ‘റോമ’ ചരിത്രം കുറിച്ചിരുന്നു.

9:29 (IST): മികച്ച നടി- ഒലീവിയ കോൾമാൻ (ദ ഫേവറൈറ്റ്)
ഗ്ലെൻ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാർ ഈസ് ബോൺ), മെലീസ മകാർത്തി (കാൻ യു എവർ ഫോർഗീവ് മി), എലിറ്റ്‌സ അപരിഷ്യോ (റോമ) എന്നിവരായിരുന്നു നോമിനേഷനിൽ ഉണ്ടായിരുന്ന മറ്റു താരങ്ങൾ.

Olivia Colman reacts as she accepts the award for best performance by an actress in a leading role for “The Favourite” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

9:13 (IST): മികച്ച നടൻ- റമി മലേക്ക് (ചിത്രം: ബൊഹീമിയൻ റാപ്‌സഡി)
ബ്രാഡ്‌ലി കൂപ്പർ (എ സ്റ്റാർ ഈസ് ബോൺ), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീൻ ബുക്ക്), വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റിസ് ഗേറ്റ്), ക്രിസ്റ്റ്യൻ ബെയല്‍ (വൈസ്) എന്നിവരെ പിൻതള്ളി റാമി മാലെക്ക് മികച്ച നടനുള്ള ഓസ്കാർ നേടിയിരിക്കുന്നു. ‘ബൊഹീമിയൻ റാപ്സോഡി’യിലെ അഭിനയമികവിന് ഗോൾഡൻ ഗ്ലോബ്ബും ബാഫ്റ്റയും റമി മലേക്ക് കരസ്ഥമാക്കിയിരുന്നു.

Rami Malek accepts the award for best performance by an actor in a leading role for “Bohemian Rhapsody” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

9:05 (IST): മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ, മികച്ച സംവിധായകൻ തുടങ്ങി നാലു പുരസ്കാരങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

8:55 (IST): മികച്ച ഗാനം (ഒർജിനൽ സോംഗ്)- ഷാലോ (A star is born).
മികച്ച ഗാനത്തിനുള്ള (ഒർജിനൽ സോംഗ് വിഭാഗം) പുരസ്കാരം ലേഡി ഗാഗ നേടിയിരിക്കുകയാണ്.

Lady Gaga accepts the award for best original song for “Shallow” from “A Star Is Born” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

08:54 (IST): ബെസ്റ്റ് ഒർജിനൽ മ്യൂസിക്- ‘ബ്ലാക്ക് പാന്തർ’
‘ബ്ലാക്ക് പാന്തറി’ന്റെ സംഗീതത്തിന് ലുഡ്‌വിങ് ഗൊറാൺസൺ ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങി.

8:44 (IST): മികച്ച തിരക്കഥ (അഡാപ്റ്റഡ് വിഭാഗം)- ബ്ലാക്ക് ലാൻസ്‌മാൻ

Spike Lee accepts the award for best adapted screenplay for “BlacKkKlansman” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

8:42(IST): മികച്ച തിരക്കഥ (ഒർജിനൽ വിഭാഗം)- ഗ്രീൻ ബുക്ക്

08:40 (IST): ലേഡി ഗാഗയും ബ്രാഡ്‌ലി കൂപ്പറും ഓസ്കാർ വേദിയിൽ പെർഫോം ചെയ്യുന്നു.

Lady Gaga, left, and Bradley Cooper perform “Shallow” from “A Star is Born” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

08:38(IST): മികച്ച ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സ്കിൻ

8:27(IST)- മികച്ച വിഷ്വൽ ഇഫക്റ്റ് പുരസ്കാരം- ‘ഫസ്റ്റ് മാൻ’
നീൽ ആംസ്ട്രോങ്ങിന്റെ ജീവിതത്തെ കുറിച്ചുള്ള ചിത്രമാണ് ‘ഫസ്റ്റ് മാൻ’.

8:17(IST): മികച്ച ഡോക്യുമെന്ററി (ഷോർട്ട്)- ‘പിരീഡ്, എൻഡ് ഓഫ് സെന്റന്റസ്’
ഇന്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് ഈ ഡോക്യുമെന്ററി. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഇപ്പോൾ പുരസ്കാരം നേടിയിരിക്കുന്നത്. ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയാണ് ഈ ചിത്രം ഒരുക്കിയത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധം ഉള്ള ഏക ചിത്രം കൂടിയായിരുന്നു ഇത്.

8:14(IST): ഹ്രസ്വ ആനിമേഷൻ ഫിലിം(ഷോർട്ട്)- ‘ബാവോ’

8:00(IST): മികച്ച​ ആനിമേഷൻ ചിത്രം (ഫീച്ചർ വിഭാഗം): ‘സ്പൈഡർമാൻ ഇൻറ്റു ദ സ്പൈഡർ വെഴ്സ്’

7:54(IST): മികച്ച സഹനടൻ: മഹേർഷല അലി (ഗ്രീൻ ബുക്ക്)
ഗോൾഡൻ ഗ്ലോബ്ബ്, ബാഫ്ത പുരസ്കാരങ്ങൾക്കു പിറകെയാണ് മഹേർഷല അലി ‘ഗ്രീൻ ബുക്കി’ലെ അഭിനയത്തിന് ഓസ്കാറും കരസ്ഥമാക്കിയിരിക്കുന്നത്.

Mahershala Ali accepts the award for best performance by an actor in a supporting role for “Green Book” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

7:49(IST): മികച്ച ചിത്രസംയോജനം: ‘ബൊഹീമിയൻ റാപ്‌സഡി’
ഇതോടെ സാങ്കേതിക വിഭാഗത്തിലെ മൂന്നു പ്രധാന അവാർഡുകളാണ് ‘ബൊഹീമിയൻ റാപ്സഡി’ സ്വന്തമാക്കിയിരിക്കുന്നത്.

7:36(IST)- മികച്ച വിദേശഭാഷാ ചിത്രം: ‘റോമ’ (മെക്സിക്കൻ ചിത്രം)
പത്തു നോമിനേഷനുമായി വേദിയിലെത്തിയ റോമ നേടുന്ന രണ്ടാമത്തെ പുരസ്കാരമാണിത്.

7:34(IST) – ഇതുവരെ എട്ടു പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

7:34(IST)- മികച്ച ഛായാഗ്രഹണം: അൽഫോൺസോ ക്വോറോൺ.
‘റോമ’യ്ക്ക് ആദ്യത്തെ അവാർഡ്. പത്തു നോമിനേഷനുകളോടെ ഓസ്കാർ വേദിയിൽ ശ്രദ്ധ നേടുന്ന ‘റോമ’ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ്.

Alfonso Cuaron accepts the award for best cinematography for “Roma” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

7:29(IST)- ശബ്ദമിശ്രണത്തിനും മികച്ച ശബ്ദലേഖനത്തിനും ഓസ്കാർ നേടി ‘ബൊഹീമിയൻ റാപ്സോഡി’. അഞ്ചു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്. ഇപ്പോൾ തന്നെ രണ്ടു പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ്.

7:10(IST): മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ബ്ലാക്ക് പാന്തർ
ബ്ലാക്ക് പാന്തറിന് മറ്റൊരു അവാർഡ് കൂടി ലഭിച്ചിരിക്കുകയാണ്. പഹന്ന ബീച്ച്ലർ ആണ് പ്രൊഡക്ഷൻ ഡിസൈനുള്ള ഓസ്കാർ പുരസ്കാരം നേടിയത്.

7:01(IST): ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈൻ- ബ്ലാക്ക് പാന്തർ
കോസ്റ്റ്യൂം ഡിസൈനുള്ള ഓസ്കാർ പുരസ്കാരം നേടി ബ്ലാക്ക് പാന്തർ.

Ruth E. Carter accepts the award for best costume design for “Black Panther” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

06:57(IST): ബെസ്റ്റ് മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ- ‘വൈസ്’
ഗ്രേഗ് കാനോം, കാറ്റെ ബിസ്കോ, പാട്രീഷിയ ഡെഹാനി എന്നിവരാണ് ‘വൈസി’ലൂടെ മികച്ച ബെസ്റ്റ് മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ അവാർഡ് നേടിയിരിക്കുന്നത്.

6:47(IST): മികച്ച ഡോക്യുമെന്ററി ഫീച്ചർ- ‘ഫ്രീ സോളോ’

Elizabeth Chai Vasarhelyi, left, and Jimmy Chin accept the award for best documentary feature for “Free Solo” at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Chris Pizzello/Invision/AP)

6:43(IST): മികച്ച സഹനടി: റജീന കിംഗ് ( If Beale Street Could Talk)
ഓസ്കാർ 2019 ലെ ആദ്യ പുരസ്കാരം നേടി റജീന കിംഗ്. റജീന കിംഗിന്റെ ആദ്യ ഓസ്കാർ പുരസ്കാരം കൂടിയാണ് ഇത്.

Regina King poses with the award for best performance by an actress in a supporting role for “If Beale Street Could Talk” in the press room at the Oscars on Sunday, Feb. 24, 2019, at the Dolby Theatre in Los Angeles. (Photo by Jordan Strauss/Invision/AP)

Read more: Road to Oscars 2019: ഓസ്കാറിൽ​ ആരു തിളങ്ങും?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook