scorecardresearch

പ്രഖ്യാപനം പിഴച്ചു; പുരസ്‍കാരം മാറി നാടകീയ രംഗങ്ങളുമായി ഓസ്‌കർ വേദി

ഓസ്‌കർ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം

ഓസ്‌കർ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പ്രഖ്യാപനം പിഴച്ചു; പുരസ്‍കാരം മാറി നാടകീയ രംഗങ്ങളുമായി ഓസ്‌കർ വേദി

അതി നാടകീയമായ രംഗങ്ങൾക്ക് വേദിയായി കൊണ്ട് 89-ാമത് ഓസ്‌കർ വേദി. അവതാരകർക്കൊന്ന് പിഴച്ചപ്പോൾ ലാ ലാ ലാന്റ് മികച്ച ചിത്രമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ പിന്നീടത് തിരുത്തി മൂൺലൈറ്റാണ് യഥാർത്ഥത്തിൽ മികച്ച ചിത്രത്തിന്റെ ഓസ്‌കർ അവകാശിയെന്ന് പ്രഖ്യാപിച്ചു.

Advertisment

ഓസ്‌കർ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. പ്രഖ്യാപിച്ചപ്പോൾ ലാ ലാ ലാന്റായിരുന്നു മികച്ച ചിത്രം. ഇത് കേട്ട് ലാ ലാ ലാന്റിന്റെ മുഴുവൻ പ്രവർത്തകരും വേദിയിലെത്തി അവാർഡ് സ്വീകരിച്ചു. എന്നാൽ പിന്നീടാണ് ഇതൊരു തെറ്റു പറ്റിയതാണെന്ന് സംഘാടകർ അറിയിച്ചത്.

മികച്ച ഓസ്‌കർ ചിത്രം പ്രഖ്യാപിച്ചതിൽ പിഴവ്. അവതാരകനുണ്ടായ ആശയകുഴപ്പമാണ് കാരണം. അവതാരകരുടെ കൈയ്യിൽ കിട്ടിയ കാർഡ് മികച്ച നടിക്കുളള അവാർഡ് നേടിയ എമ്മാ സ്റ്റോണിന്റെ പേര് അടങ്ങിയതായിരുന്നു. ലാ ലാ ലാന്റിലെ അഭിനയത്തിനാണ് എമ്മയ്‌ക്ക് അവാർഡ് നേടിയത്. കാർഡ് കിട്ടിയ വാരൺ ബിറ്റിയാണ് അവാർഡ് പ്രഖ്യപിച്ചത്.

Advertisment

എന്നാൽ ഇത് ആശയക്കുഴപ്പം മൂലം ഉണ്ടായതാണെന്നും മൂൺലൈറ്റാണ് മികച്ച ചിത്രമെന്നും പ്രഖ്യാപനം വന്നു. സംഘാടകരാണ് ഇതൊരു തെറ്റാണെന്ന് ചൂണ്ടികാട്ടിയത്. പിന്നീട് ബാരൺ ബിറ്റി മികച്ച ചിത്രമായി മൂൺലൈറ്റിനെ പ്രഖ്യാപിച്ച് കാർഡ് ഉയർത്തി കാട്ടി. .

La La Land Moonlight Film Oscars 2017

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: