ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സിന് മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കര്‍ പുരസ്കാരം. ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധം ഉള്ള ഏക ചിത്രം കൂടിയായിരുന്നു ഇത്.

ഡൽഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ്, ‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുകാനന്ദം നിർമിച്ച, ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കാവുന്ന മെഷീൻ ഈ ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നതായിരുന്നു.

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എൻജിഒയാണ് ഹാപൂറിനെ മാറ്റിത്തീർക്കുന്ന ചില നീക്കങ്ങളുമായെത്തിയത്. ആർത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾ‌ക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാൻ ഇവർക്കായി. ആണുങ്ങൾ ഏറെ സംശത്തോടെയാണ് സ്ത്രീകളുടെ ഇത്തരം നീക്കങ്ങളെ കണ്ടത്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡ‍ോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനായ പാഡ് മാനിലൂടെ അരുണാചലം മുരുഗാനന്ദന്റെ കഥ മുമ്പ് സിനിമയായിരുന്നു. ലഞ്ച് ബോക്‌സ് നിര്‍മ്മിച്ച ഗുനീത് മോംഗയാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook