ഓസ്‌കാർ അവാർഡ് ജേതാവായ സംവിധായകൻ ജൊനാഥൻ ഡെമ്മേ (73) നിര്യതനായി. ക്യാൻസർ രോഗബാധിതനായിരുന്നു അദ്ദേഹം. 1991ൽ പുറത്തിറങ്ങിയ ദ് സൈൻസ് ഓഫ് ദ് ലാമ്പ്‌സ് ആയിരുന്നു അദ്ദേഹത്തിനെ ഏറെ പ്രശസ്തനാക്കിയ ചിത്രങ്ങളിലൊന്ന്. ബോക്സ് ഓഫീസ് വിജയ നേടിയ ഈ​ ചിത്രം വളരെയധികം നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഫിലാഡെൽഫിയ മറ്റൊരു പ്രശസ്ത ചിത്രമാണ്. 2016ൽ പുറത്തിറക്കിയ ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് + ടെന്നീസി കിഡ്സ്‌ എന്ന കോണ്‍സര്‍ട്ട് ഡോക്യുമെന്‍റ്ററി ആയിരുന്നു
ജോനാഥാന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. സിനിമാരംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒട്ടും പരസ്യമായ ജീവിതമായിരുന്നില്ല ജൊനാഥന്റേത്.

1971 ൽ ഏഞ്ചൽസ് ഹാർഡ് ആസ് ദേ കം എന്ന ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവുമായി സിനിമാരംഗത്ത് സജീവമായ ജൊനാഥൻ 1974ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കേജ്‌ഡ് ഹീറ്റ് എന്ന ചിത്രത്തിലൂടെയാണ് ജൊനാഥൻ സംവിധാനരംഗത്ത് പ്രവേശിക്കുന്നത്. നിലവിലും മറ്റൊരു സിനിമയുടെ പ്രി പ്രൊഡക്ഷനുമായി തിരക്കിലായിരുന്നു ജൊനാഥൻ എന്ന് അദ്ദേഹത്തിനോട് അടുത്ത ബന്ധങ്ങള്‍ പറയുന്നു. പതിനഞ്ചോളം ഡോക്യുമെന്‍ററികളും പതിനെട്ടോളം ചിത്രങ്ങളും ഈ കാലയളവിൽ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമേ,ഛായാഗ്രാഹകനായും അദ്ദേഹം പ്രവർത്തിച്ചു. ദ് സൈലൻസ് ഓഫ് ദ് ലാമ്പ്സ്, ഫിലാഡെൽഫിയ, ബിലവഡ്, മെൽവിൻ ആൻ ഹൊവാർഡ് എന്നിവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ചിത്രങ്ങളാണ്.കോണ്‍സര്‍ട്ടുകള്‍ ഡോക്യുമെന്‍ററി ചെയ്യുന്നതിലും ജൊനാഥൻ പ്രത്യേക താത്പര്യം കാണിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ