scorecardresearch

Oscars 2023:ഇന്ത്യക്ക് ചരിത്ര നേട്ടം; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ 'നാട്ടു നാട്ടു…' ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്

മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ 'നാട്ടു നാട്ടു…' ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്

author-image
WebDesk
New Update
Oscars 2023:ഇന്ത്യക്ക് ചരിത്ര നേട്ടം; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനനത്തില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ദ എലിഫന്റ് വിസ്പറേഴ്സും ആര്‍.ആറിലെ 'നാട്ടു നാട്ടു…' ഗാനവും പുരസ്‌കാര നേട്ടത്തിലെത്തിയത് ഇന്ത്യക്ക് അഭിമാന നിമിഷമായി. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

Advertisment

മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലാണ്‌ ദ എലിഫന്റ് വിസ്പറേഴ്സ് പുരസ്‌കാരം നേടിയത്. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായകന്‍. നിര്‍മ്മാണം ഗുനീത് മോംഗ. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടിയത്. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്.

Advertisment

തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്‌സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

മികച്ച സഹനടൻ ആയി കെ ഹൈ ക്യുവാന്‍ ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. എവരിതിങ് ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇരുവരും പുരസ്കാരം നേടിയത്.

ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്സ്, റിസ് അഹമ്മദ് തുടങ്ങിയ അവതാരകര്‍ പങ്കെടുത്തു.

പുരസ്‌കാര പ്രഖ്യാപനങ്ങള്‍

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)

മികച്ച നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്‌ ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്‌സ് ആന്റ് ഹോഴ്‌സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച സഹനടന്‍- കെ ഹൈ ക്യുവാന്‍ (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി- ജാമി ലീ കര്‍ട്ടിസ് (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്റ്റെല്‍- അഡ്റിയെന്‍ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

മികച്ച വിദേശഭാഷാ ചിത്രം- ഓള്‍ കൈ്വറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ എലഫന്റ് വിസ്പേഴ്സ്

Oscar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: