ഓസ്കാറിനായുള്ള അവസാന പട്ടികയിലുള്ള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് കഴിഞ്ഞദിവസം ദി അക്കാദമി ഓഫ് മോഷൻ പിക്ക്ച്ചേഴ്സ് ആൻഡ് സയൻസസ് പുറത്തുവിട്ടിരുന്നു. പ്രചാരണങ്ങൾ അനവധി ഉണ്ടായിരുന്നെങ്കിലും രാജമൗലി ചിത്രം ‘ആർ ആർ ആർ’ നു ഒരു വിഭാഗത്തിൽ മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്കാരം എന്നീ വിഭാഗങ്ങളിലായാണ് ചിത്രം മത്സരിച്ചത്. മികച്ച ചിത്രം, മികച്ച സംവിധാനം എന്നിവയുടെ അവസാന പട്ടിക പുറത്തുവരാനുണ്ട്. ഇവയിൽ ഏതെങ്കിലും പട്ടികയിൽ ‘ആർആർആർ’ ഇടം നേടിയാൽ അതൊരു ചരിത്രം നിമിഷമായിരിക്കും.
ഗുജറാത്തി ചിത്രമായ ‘ലാസ്റ്റ് ഫിലിം ഷോ’ ( ചെല്ലോ ഷോ) അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലും ഷൗനാക്ക് സെനിന്റെ ഡോക്യുമെന്ററി ‘ഓൾ ദാറ്റ് ബ്രത്സ്’ (All That Breathes) ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലും ഇടം നേടി.’ആർആർആർ’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കണമെന്ന അഭിപ്രായങ്ങൾ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന വന്നിരുന്നു. ഇതിനെ തള്ളികളഞ്ഞാണ് ലാസ്റ്റ് ഫിലിം ഷോ തിരഞ്ഞെടുക്കപ്പെട്ടത്. കാർത്തികി ഗോൺസാൽവസിന്റെ ഡോക്യുമെന്ററി ഷോട്ട് ‘ദി എലിഫൻഡ് വിസ്പ്പേഴ്സ്’ The Elephant Whispers ഡോക്യുമെന്ററി ഷോട്ട് ഫിലിം വിഭാഗത്തിലേക്ക് ഇടം നേടി.
ഷൗനാക്ക് സെനിന്റെ ഓൾ ദാറ്റ് ബ്രത്സ് നു(All That Breathes) ഓസ്കാർ നേടാനുള്ള സാധ്യതയും വളരെ കുടൂതലാണ്. കഴിഞ്ഞ വർഷം റിൻറ്റു തോമസ്, സുഷ്മിത് ഘോഷ് എന്നിവരുടെ ‘റൈറ്റിങ്ങ് വിത്ത് ഫയർ’ എന്നത് മത്സര വിഭഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
95-ാം ഓസ്കാർ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ മാർച്ച് 12 നു നടക്കും. പ്രമുഖ അവതാരകൻ ജിമ്മി കിമ്മൽ മൂന്നാം തവണയും അവാർഡ്സ് ഹോസ്റ്റ് ചെയ്യാനെത്തും.