ഇത്തവണത്തെ ഓസ്കാർ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട് ഇന്ത്യൻ ഡോക്യുമെന്ററിയും. ‘റൈറ്റിംഗ് വിത്ത് ഫയർ,’ എന്ന ഡോക്യുമെന്ററിയാണ് നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടത്.
നവാഗതരായ റിന്റു തോമസും സുഷ്മിത് ഘോഷുമാണ് ഡോക്യുമെന്ററിയുടെ സംവിധായകർ. ഇന്ത്യയിൽ ദളിത് സ്ത്രീകൾ നടത്തുന്ന ഏക പത്രമായ ഖബർ ലാഹരിയുടെ പിറവിയെക്കുറിച്ചാണ് ഈ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ചൊവ്വാഴ്ച വൈകുന്നേരമാണ് 94-ാമത് ഓസ്‌കാർ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ട്രേസി എല്ലിസ് റോസും ലെസ്ലി ജോർദാനും ചേർന്നാണ് 23 വിഭാഗങ്ങളിലായി നോമിനേഷൻ പ്രഖ്യാപനം നടത്തിയത്.
94-ാമത് അക്കാദമി അവാർഡിനുള്ള എല്ലാ നോമിനേഷനുകളും ഇതാ:
മികച്ച ചിത്രം
- ബെൽഫാസ്റ്റ്
- സിഒഡിഎ
- ഡോണ്ട് ലുക്ക് അപ്പ്
- ഡ്രൈവ് മൈ കാർ
- ഡ്യൂൺ
- കിങ്ങ് റിച്ചാർഡ്
- ലൈക്കോറൈസ് പിസ്സ
- നൈറ്റ്മെയർ അലി
- ദ പവർ ഓഫ് ഡോഗ്
- വെസ്റ്റ് സൈഡ് സ്റ്റോറി
സംവിധാനം
- കെന്നത്ത് ബ്രനാഗ് – ബെൽഫാസ്റ്റ്
- റ്യൂസുകെ ഹമാഗുച്ചി – ഡ്രൈവ് മൈ കാർ –
- പോൾ തോമസ് ആൻഡേഴ്സൺ- ലൈക്കോറൈസ് പിസ്സ
- ജെയ്ൻ കാമ്പ്യൻ- ദ പവർ ഓഫ് ഡോഗ്
- സ്റ്റീവൻ സ്പിൽബർഗ്- വെസ്റ്റ് സൈഡ് സ്റ്റോറി
നടി
- ജെസീക്ക ചാസ്റ്റെയ്ൻ – ദ അയ്സ് ഓഫ് ടാമി ഫേ
- ഒലിവിയ കോൾമാൻ – ദി ലോസ്റ്റ് ഡോട്ടർ
- പെനലോപ് ക്രൂസ് – പാരലൽ മതേഴ്സ്
- നിക്കോൾ കിഡ്മാൻ – ബീയിങ് റിക്കാർഡോസ്
- ക്രിസ്റ്റൻ സ്റ്റുവർട്ട് – സ്പെൻസർ
നടൻ
- ഹാവിയർ ബാർഡെം – ബീയിങ് റിക്കാർഡോസ്
- ബെനഡിക്റ്റ് കുംബർബാച്ച് – ദ പവർ ഓഫ് ഡോഗ്
- ആൻഡ്രൂ ഗാർഫീൽഡ് – ടിക്ക്, ടിക്ക്…ബൂം!
- വിൽ സ്മിത്ത് – കിങ്ങ് റിച്ചാർഡ്
- ഡെൻസൽ വാഷിംഗ്ടൺ – ദ ട്രാജഡി ഓഫ് മാക്ബത്ത്
സഹ നടി
- ജെസ്സി ബക്ക്ലി – ദി ലോസ്റ്റ് ഡോട്ടർ
- അരിയാന ഡിബോസ് – വെസ്റ്റ് സൈഡ് സ്റ്റോറി
- ജൂഡി ഡെഞ്ച് – ബെൽഫാസ്റ്റ്
- കിർസ്റ്റൺ ഡൺസ്റ്റ് – ദ പവർ ഓഫ് ഡോഗ്
- ഔഞ്ജാന്യൂ എല്ലിസ് – കിങ്ങ് റിച്ചാർഡ്
സഹനടൻ
- ക്രിസ് ഹിൻഡ്സ് – ബെൽഫാസ്റ്റ്
- ട്രോയ് കോട്‌സൂർ – സിഒഡിഎ
- ജെസ്സി പ്ലെമോൺസ് – ദ പവർ ഓഫ് ഡോഗ്
- ജെ കെ സിമ്മൺസ് – ബീയിങ് റിക്കാർഡോസ്
- കോഡി സ്മിറ്റ്-മക്ഫീ – ദ പവർ ഓഫ് ഡോഗ്
ആനിമേറ്റഡ് ഫീച്ചർ ഫിലിം
- എൻകാന്റോ
- ഫ്ലീ
- ലൂക്കാ
- ദി മിച്ചൽസ് വേഴ്സസ് ദി മെഷീൻസ്
- റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ
ഛായാഗ്രഹണം
- ഗ്രെഗ് ഫ്രേസർ – ഡ്യൂൺ
- ഡാൻ ലോസ്റ്റ്സെൻ – നൈറ്റ്മെയർ അലി
- അരി വെഗ്നർ – ദ പവർ ഓഫ് ഡോഗ് ബ്രൂണോ
- ഡെൽബോണൽ – ദ ട്രാജഡി ഓഫ് മാക്ബത്ത്
- ജാനൂസ് കാമിൻസ്കി – വെസ്റ്റ് സൈഡ് സ്റ്റോറി
കോസ്റ്റ്യൂം ഡിസൈൻ
- ജെന്നി ബീവൻ – ക്രൂവെല്ല
- മാസിമോ കാന്റിനി പരിനി, ജാക്വലിൻ ഡുറാൻ – സിറാനോ
- ജാക്വലിൻ വെസ്റ്റ്, റോബർട്ട് മോർഗൻ – ഡ്യൂൺ
- ലൂയിസ് സെക്വീറ – നൈറ്റ്മെയർ അലി
- പോൾ ടേസ്‌വെൽ – വെസ്റ്റ് സൈഡ് സ്റ്റോറി
ഡോക്യുമെന്ററി (ഫീച്ചർ)
- അസെഷൻ
- ആറ്റിക്ക
- ഫ്ലീ
- സമ്മർ ഓഫ് സോൾ (…ഓർ, വെൻ ദ റെവല്യൂഷൻ കുഡ് നോട്ട് ടെലിവൈസ്ഡ്)
- റൈറ്റിങ് വിത്ത് ഫയർ
ഡോക്യുമെന്ററി (ഷോർട്ട്)
- ഓഡിബിൾ
- ലീഡ് മീ ഹോം
- ദ ക്വീൻ ഓഫ് ബാസ്കറ്റ് ബോൾ
- ദ സോങ്സ് ഓഫ് ബേനസീർ
- വെൻ വീ വേർ ബുള്ളീസ്
ഫിലിം എഡിറ്റിംഗ്
- ഹാങ്ക് കോർവിൻ – ഡോണ്ട് ലുക്ക് അപ്പ്
- ജോ വാക്കർ – ഡ്യൂൺ
- പമേല മാർട്ടിൻ – കിങ് റിച്ചാർഡ്
- പീറ്റർ സ്കൈബെറാസ് – ദ പവർ ഓഫ് ദ ഡോഗ്
- മൈറോൺ കെർസ്റ്റീൻ, ആൻഡ്രൂ വെയ്സ്ബ്ലം – ടിക്ക്, ടിക്ക്…ബൂം!
വിദേശ ചിത്രം
- ഡ്രൈവ് മൈ കാർ (ജപ്പാൻ)
- ഫ്ലീ (ഡെൻമാർക്ക്)
- ദ ഹാൻഡ് ഓഫ് ഗോഡ് (ഇറ്റലി)
- ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം (ഭൂട്ടാൻ)
- ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (നോർവേ)
മേക്കപ്പ്, ഹെയർസ്റ്റൈലിങ്ങ്
- കമിങ് 2 അമേരിക്ക – മൈക്ക് മരിനോ, സ്റ്റേസി മോറിസ്, കാർല ഫാർമർ
- ക്രൂവെല്ല – നാദിയ സ്റ്റേസി, നവോമി ഡോൺ, ജൂലിയ വെർനൺ
- ഡ്യൂൺ – ഡൊണാൾഡ് മോവാട്ട്, ലവ് ലാർസൺ, ഇവാ വോൺ ബഹർ
- ദ ഐസ് ഓഫ് ടാമി ഫെയ് – ലിൻഡ ഡൗഡ്‌സ്, സ്റ്റെഫാനി ഇൻഗ്രാം, ജസ്റ്റിൻ
- റാലി ഹൗസ് ഓഫ് ഗൂച്ചി – ഗോറാൻ ലൻഡ്‌സ്ട്രോം, അന്ന കാരിൻ ലോക്ക്, ഫ്രെഡറിക് ആസ്പിരാസ്
സംഗീത് (ഒറിജിനൽ സ്കോർ)
- നിക്കോളാസ് ബ്രിട്ടെൽ – ഡോണ്ട് ലുക്ക് അപ്പ്
- ഹാൻസ് സിമ്മർ – ഡ്യൂൺ
- ജെർമെയ്ൻ ഫ്രാങ്കോ – എൻകാന്റോ
- ആൽബെർട്ടോ ഇഗ്ലേഷ്യസ് – പാരലൽ മതേഴ്സ്
- ജോണി ഗ്രീൻവുഡ് – ദ പവർ ഓഫ് ദ ഡോഗ്
സംഗീതം (യഥാർത്ഥ ഗാനം)
- ബീ എലൈവ് – കിങ് റിച്ചാർഡ് ഡോസ് ഒറുഗ്വിറ്റാസ് – എൻകാന്റോ
- ഡൗൺ ടു ജോയ് – ബെൽഫാസ്റ്റ്
- നോ ടൈം ടു ഡൈ – നോ ടൈം ടു ഡൈ;
- സം ഹൗ യു ഡു – ഫോർ ഗുഡ് ഡേയ്സ്
- ഷോർട്ട് ഫിലിം (ആനിമേറ്റഡ്)
- അഫേഴ്സ് ഓഫ് ദ ആർട്ട് ബെസ്റ്റിയ ബോക്സ്ബാലെ റോബിൻ റോബിൻ വിൻഡ്ഷീൽഡ് പൈപ്പർ
ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ)
- അല കച്ചു – ടേക്ക് ആൻഡ് റൺ
- ദ ഡ്രസ്സ്
- ദ ലോങ് ഗുഡ്ബൈ
- ഓൺ മൈ മൈൻഡ്
- പ്ലീസ് ഹോൾഡ്
മറ്റു രചനകളെ ആസ്പദമാക്കിയ തിരക്കഥ
- സിഒഡിഎ – സിയാൻ ഹെഡർ
- ഡ്രൈവ് മൈ കാർ – റ്യൂസുകെ ഹമാഗുച്ചി, തകമാസ ഓ
- ഡ്യൂൺ – ജോൺ സ്‌പൈറ്റ്‌സ്, ഡെനിസ് വില്ലെന്യൂവ്, എറിക് റോത്ത്
- ദി ലോസ്റ്റ് ഡോട്ടർ – മാഗി ഗില്ലെൻഹാൽ
- ദ പവർ ഓഫ് ദ ഡോഗ് – ജെയ്ൻ കാമ്പ്യൻ
യഥാർത്ഥ തിരക്കഥ
- ബെൽഫാസ്റ്റ് – കെന്നത്ത് ബ്രനാഗ്
- ഡോണ്ട് ലുക്ക് അപ്പ് – ആദം മക്കേയുടെ തിരക്കഥ; ആദം മക്കേയുടെയും ഡേവിഡ് സിറോട്ടയുടെയും കഥ
- കിങ് റിച്ചാർഡ് – സാക്ക് ബെയ്ലിൻ
- ലൈക്കോറൈസ് പിസ്സ – പോൾ തോമസ് ആൻഡേഴ്സൺ
- ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് – എസ്കിൽ വോഗ്റ്റ്, ജോക്കിം ട്രയർ
94-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ് മാർച്ച് 27 ന് ലോസ് ആഞ്ചലസിൽ നടക്കും.
Also Read: സൂര്യയുടെ ജയ് ഭീം ഓസ്കറിൽ നിന്നും പുറത്ത്