Navya Nair’s Oruthee Movie Quick Review: ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയത്.
കുടുംബ ബന്ധങ്ങളുടെയും ഒരു സ്ത്രീയുടെ അതീജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നവ്യയെന്ന അഭിനേത്രിയ്ക്ക് ഗംഭീരമായ വരവേൽപ്പാണ് വികെപി ഒരുത്തീയിലൂടെ നൽകിയത്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോൾ, രണ്ടാമൂഴക്കാരിയുടെ പതർച്ചയോ ടെൻഷനോ ഒന്നും നവ്യയിൽ കാണാൻ കഴിയുന്നില്ല. വളരെ പക്വതയോടെയും പാകതയോടെയും കയ്യടക്കത്തോടെയും വീടും ജോലിയുമെല്ലാം ഒന്നിച്ച് കൊണ്ടുപോവുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ നവ്യ സ്ക്രീനിൽ വരച്ചിടുന്നുണ്ട്. ഏറെ ശാരീരിക അധ്വാനം കൂടി ആവശ്യപ്പെട്ട കഥാപാത്രമാണ് രാധാമണി. ക്ലൈമാക്സിനു മുൻപുള്ള നവ്യയുടെ ചെയ്സിംഗ് സീനൊക്കെ ശ്വാസമടക്കി പിടിച്ചു മാത്രമേ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവൂ.
പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന വിനായകനാണ് തിയേറ്ററിൽ കയ്യടി നേടുന്ന മറ്റൊരു താരം. സൂപ്പർ ഹീറോ പരിവേഷമൊന്നുമില്ലാതെ, വളരെ റിയലിസ്റ്റാക്കായി തന്നെ ഒരു പൊലീസുകാരന്റെ ജീവിതം വിനായകൻ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്.
Read full review here: Oruthee Movie Review & Rating: പവർഫുൾ പ്രകടനവുമായി നവ്യ നായർ; ‘ഒരുത്തീ’ റിവ്യൂ