ദുൽഖർ സൽമാൻ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്​ തിരിച്ചുവരുന്ന ചിത്രം ‘‘യമണ്ടൻ പ്രേമ കഥ’’യുടെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ പുറത്തുവിട്ടു. ‘ഇത്​ നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്​ലൈനിൽ ആണ് പോസ്റ്ററ്‍ പുറത്ത് വിട്ടത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടെെറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറുമാണ് സിനിമയില്‍ എത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം തിരക്കഥയെഴുതിയിരിക്കുന്നു. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തിൽ നായികമാരായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

സലീം കുമാർ, സൗബിൻ സാഹിർ എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Read more: സംഗതി കളറാണ്‌ കെട്ടോ: ‘ഒരു യമണ്ടൻ പ്രേമകഥ’ ലൊക്കേഷൻ ചിത്രങ്ങൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ