Oru Yamandan Premakadha starring Dulquer Salmaan Movie Release Highlights: മലയാളത്തിന്റെ യുവതാരങ്ങളില്‍ പ്രിയപ്പെട്ടവനായ ദുല്‍ഖര്‍ സല്മാന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്, ബി സി നൌഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരാണ് രചയിതാക്കള്‍. ‘ഒരു യമണ്ടന്‍ പ്രേമകഥ’, കേരളത്തിനും പുറത്തുമായി ഇന്ന് റിലീസിനെത്തി.
സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ്. 2017 ൽ പുറത്തിറങ്ങിയ ‘സോളോ’ ആയിരുന്നു ഏറ്റവും ഒടുവില്‍ ദുൽഖര്‍ അഭിനയിച്ച മലയാള ചിത്രം.
Read More: എവിടെ പെണ്‍കുട്ടികളുണ്ടോ, അവിടെ വിക്കിയുണ്ട്: ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍

Oru Yamandan Premakadha Release Live Updates: മലയാളത്തിലേക്ക് തിരിച്ചെത്തി ദുല്‍ഖര്‍ സല്മാന്: ‘ഒരു യമണ്ടന്‍ പ്രേമകഥ’ ഇന്ന് തിയേറ്ററുകളില്‍
"'ഒരു യമണ്ടൻ പ്രേമകഥ' എന്ന പേരു നൽകുന്ന പ്രതീക്ഷ തന്നെയാണ് ചിത്രത്തിനു വില്ലനായി മാറുന്നത്. നന്നായി ആക്ഷനും നൃത്തവും ചെയ്യുന്ന, പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിൽ പെർഫോം ചെയ്യുന്ന ദുൽഖറിനെയും താരതമ്യേന ഫ്രെഷ് ആയി തോന്നുന്ന ചില നർമ്മമുഹൂർത്തങ്ങളും കണ്ടിരിക്കാം എന്നതിനപ്പുറത്തേക്ക് പേരിനോട് ചിത്രം നീതി പുലർത്തുന്നില്ല. തിയേറ്ററിൽ ചിരിപടർത്തുന്ന ഹാസ്യമുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും പെർഫോമൻസുകളുമെല്ലാം ഉണ്ടായിട്ടും 'ഒരു യമണ്ടൻ പ്രേമകഥ'യെ ഒരു ആവറേജ് ചിത്രമാക്കി മാറ്റുന്നത് ദുർബലമായ തിരക്കഥയാണ്," ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം റിവ്യൂവില്‍ ധന്യാ വിളയില്‍ എഴുതുന്നു.
Read More: Oru Yamandan Premakadha Review: കുറച്ചു ചിരിയും വ്യത്യസ്തമായ പ്രണയവും
'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ആദ്യ ദിന പ്രതികരണങ്ങള്‍ 'മിക്സെഡ്' ആണ്. ദുല്‍ഖര്‍ ഫാന്‍സ് ഒരിടവേളയ്ക്ക് ശേഷമുള്ള കുഞ്ഞിക്കയുടെ മലയാളത്തിലേക്കുള്ള വരവിനെ ആഘോഷിക്കുമ്പോള്‍, ദുര്‍ബ്ബലമായ ഒരു തിരക്കഥയില്‍ പെട്ട് സിനിമ ഉലയുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിപ്പോയി എന്നും അഭിപ്രായമുണ്ട്.
'ഒരു യമണ്ടന്‍ പ്രേമകഥ' ആദ്യ പ്രദര്‍ശനങ്ങള്‍ അവസാനിക്കുമ്പോള്‍ ചിത്രം ഒരു 'overall entertainer' ആണ് എന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മലയാളത്തിലെക്കുള്ള യമണ്ടന്‍ തിരിച്ചു വരവെന്നാണ് കുഞ്ഞിക്ക ഫാന്‍സ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
'ഒരു യമണ്ടന്‍ പ്രേമകഥ' പ്രേക്ഷകര്‍ക്കൊപ്പം കാണാന്‍ നടനും ചിത്രത്തിന്റെ എഴുതകാരനുമായ വിഷ്ണു ഉണ്ണികൃഷ്ണന് എത്തി. എറണാകുളം പദ്മ തിയേറ്ററിലാണ് വിഷ്ണു എത്തിയത്.
Vishnu with fans @ Kochi padma...show to start #OruYamandanPremaKadha pic.twitter.com/b8G2LYX2PP
"കടമക്കുടി എന്ന പ്രദേശത്തെ വക്കീലായ ജോണ്‍ സാര്‍ (കൊമ്പനായിലെ ജോണ്‍ സാര്‍) എന്ന രണ്‍ജി പണിക്കര്‍ കഥാപാത്രത്തിന്റെ മകനായാണ് ദുല്‍ഖര്‍ എത്തുന്നത്. അച്ഛനോളം പഠിപ്പില്ലാത്ത മകന്, പെയിന്റിംഗ് പണിയും മറ്റുമായി ജീവിതം കഴിക്കുന്നു. അവന്റെ ചുറ്റിലും അവന്റെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായ, അവന്റെതായ ഒരു ലോകവുമുണ്ട്-അതില്‍ മഴ, ജോണ്സന് മാസ്റ്റര്‍ തുടങ്ങിയവയും പെടും. 'ഒരു യമണ്ടന്‍ പ്രേമകഥ എന്നാണു പേരെങ്കിലും ഫസ്റ്റ് ഹാഫ് തീരുന്നത് വരെ അങ്ങനെ പ്രേമം കാര്യമായി വരുന്നില്ല. സിറ്റുവേഷന് കോമഡികളും മറ്റുമായി ബോറടിപ്പിക്കാതെ നീങ്ങുകയാണ് ചിത്രം," ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം ലേഖിക ധന്യാ വിളയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'പിന്നിലാവ്' എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന് 'ഒരു യമണ്ടന്‍ പ്രേമകഥ'യില്‍ ദുല്‍ഖര്‍ നൃത്തം ചെയ്യുന്നതായും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാപ്പിച്ചിയുടെ ഹിറ്റ് ഗാനത്തിന് കുഞ്ഞിക്ക ചുവടു വയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
'ഒരു യമണ്ടന്‍ പ്രേമകഥ ആദ്യ പകുതി പിന്നിടുമ്പോള്‍, പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. വലിയ ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം ഇത് വരെ ആളുകളെ നിരാശപ്പെടുത്തിയില്ല എന്നും പറയുന്നവരുണ്ട്.
കളര്‍ഫുള്‍ ആയ ഷര്‍ട്ടിലും മുണ്ടിലുമാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്ന ലല്ലു എന്ന കഥാപാത്രം സിനിമയില്‍ എത്തുന്നത്. അതേ വേഷം ധരിച്ചു 'ഒരു യമണ്ടന്‍ പ്രേമകഥ' എഴുത്തുകാരില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ എത്തിയത് ഏവര്‍ക്കും കൗതുകമായി.
ഒന്നര വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പ്രിയപ്പെട്ട കുഞ്ഞിക്കയെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍.
'ദിതാണ് നുമ്മ മാരക മേസ്തിരി പാഞ്ചികുട്ടൻ' എന്നാണ് ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ അണിയറ പ്രവർത്തകർ ക്യാരക്ടർ പോസ്റ്ററിൽ സലിം കുമാറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. പാഞ്ചിക്കുട്ടൻ ആശാനും സഹപണിക്കാരായ ലല്ലുവും വിക്കിയും ടെനി സെബാസ്റ്റ്യനും ചേരുമ്പോഴുള്ള മേളമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന.
"പാഞ്ചിക്കുട്ടൻ എന്ന പെയിന്റ് കോൺട്രാക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഞാനവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടന്റെ ശിഷ്യന്മാരിൽ ഒരാളാണ് ദുൽഖറിന്റെ ലാലു. ദുൽഖർ, സൗബിൻ, വിഷ്ണു, ഞാൻ- ഞങ്ങൾ നാലു പേരാണ് ചിത്രത്തിലെ കോമ്പിനേഷൻ. ആ ഗ്യാങ്ങിന്റെ ബോസ്സ് എന്നു വിശേഷിപ്പിക്കാവുന്ന, കുറച്ചു വ്യത്യസ്തമായൊരു കഥാപാത്രമാണ് പാഞ്ചിക്കുട്ടൻ," ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാസ്യവേഷങ്ങളിൽ തിളങ്ങുന്ന സലിം കുമാർ പറയുന്നു.
Read More: ദുല്‍ഖറിന്റെ ആശാന്: 'ഒരു യമണ്ടൻ പ്രേമകഥ'യിലെ കഥാപാത്രത്തെക്കുറിച്ച് സലിം കുമാര്‍
ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു പ്രണയകഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് 'ഒരു യമണ്ടൻ പ്രേമകഥ'യിൽ. പെയിന്റിംഗ് തൊഴിലാളിയായ പാഞ്ചികുട്ടൻ ആശാനും സഹായികൾ ആയ ലല്ലുവും വിക്കിയും ടെനി സെബാസ്റ്യാനും ചേർന്നൊരുക്കുന്ന നർമത്തിന്റെ മേളമാണ് ചിത്രമെന്ന സൂചനകളാണ് ട്രെയ്ലർ സമ്മാനിക്കുന്നത്. നായികയായ സംയുക്ത മേനോൻ, ജെസ്ന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാഞ്ചികുട്ടൻ മേസ്തിരിയെ സലിം കുമാറും ലല്ലുവിനെ ദുൽഖറും അവതരിപ്പിക്കുമ്പോൾ വിക്കിയെ അവതരിപ്പിക്കുന്നത് സൗബിൻ സാഹിറും ടെനി സെബാസ്റ്റ്യൻ എന്ന കഥാപാത്രമായെത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണനുമാണ്
Read More: ആടിത്തകര്‍ത്ത് ദുല്‍ഖറും സംയുക്തയും, 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ 'പൊടിപാറും' ഗാനം
അന്‍വര്‍ റഷീദ് സംവിധനം ചെയ്ത സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമാണ് 'രാജമാണിക്യം'. ചിത്രത്തില്‍ നിന്നുള്ള ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ എഴുത്തുകാരില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്. 'ഈ സീന്‍ എല്ലാവരും ഓര്‍ത്തു വച്ചോ, എന്നൊരു അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 'ഒരു യമണ്ടന്‍ പ്രേമകഥ'യ്ക്ക് 'മമ്മൂട്ടിയുടെ 'രാജമാണിക്യവുമായി എന്ത് ബന്ധം എന്നാണ് ഇനി അറിയേണ്ടത്.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രമായ 'സോളോ'യ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തില്‍ എത്തുന്ന ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ഒന്നര വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് എത്തുന്നത് ഒരു അവധിക്കാലം പോലെ തോന്നുന്നു എന്ന് മനോരമ ഓണ്ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തി.
'ഒരു ഗ്യാപ് കഴിഞ്ഞു വരുന്നതിന്റെ സന്തോഷമുണ്ടായിരുന്നു, കുറേ നാളുകള്‍ക്ക് ശേഷം നാട്ടില്‍ വരുകയും നാട്ടില്‍ ഷൂട്ട് ചെയ്യുകയും, പിന്നൊരു മുണ്ടൊക്കെ ഉടുക്കാന്‍ പറ്റുകയും, അതൊക്കെ, തന്നെ നമ്മള് വെക്കേഷന് വന്ന പോലത്തെ ഒരു ഫീല്‍ ആയിരുന്നു.'