Latest News

Oru Yamandan Premakadha release: ദുൽഖറിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’; റിലീസ് നാളെ

ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്

Oru Yamandan Premakadha Release, Oru Yamandan Premakadha movie, Oru Yamandan Premakadha malayalam movie, Oru Yamandan Premakadha malayalam movie release, Dulquer Salmaan, Salim Kumar, Salim Kumar in Oru Yamandan Premakadha, Dulquer Salmaan in Oru Yamandan Premakadha, ഒരു യമണ്ടൻ പ്രേമകഥ, ഒരു യമണ്ടൻ പ്രേമകഥ റിലീസ്, ഒരു യമണ്ടൻ പ്രേമകഥ സിനിമ, ദുൽഖർ സൽമാൻ, സലിം കുമാർ, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ നാളെ റിലീസിനെത്തുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.

‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു കോമഡി എന്റർടെയ്നർ ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിനും വിഷ്ണുവും ചേർന്നൊരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായും ഇരുവരും അഭിനയിക്കുന്നുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

Read more: ദുല്‍ഖറിന്റെ ആശാന്‍: ‘ഒരു യമണ്ടൻ പ്രേമകഥ’യിലെ കഥാപാത്രത്തെക്കുറിച്ച് സലിം കുമാര്‍

സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ്. 2017 ൽ പുറത്തിറങ്ങിയ ‘സോളോ’ ആയിരുന്നു ഏറ്റവും ഒടുവില്‍ ദുൽഖര്‍ അഭിനയിച്ച മലയാള ചിത്രം.

oru yamandan premakadha movie, ഒരു യമണ്ടന്‍ പ്രേമകഥ, oru yamandan premakadha movie review, ഒരു യമണ്ടന്‍ പ്രേമകഥ റിവ്യൂ, ഒരു യമണ്ടന്‍ പ്രേമകഥ റേറ്റിംഗ്, ഒരു യമണ്ടന്‍ പ്രേമകഥ റിലീസ്, ഒരു യമണ്ടന്‍ പ്രേമകഥ കോമഡി, ഒരു യമണ്ടന്‍ പ്രേമകഥ കോമഡി സീന്‍, comedy movie, oru yamandan premakadha review, oru yamandan premakadha critics review, oru yamandan premakadha movie review, oru yamandan premakadha movie audience review, oru yamandan premakadha movie public review, dulquer salmaan, ദുല്‍ഖര്‍ സല്‍മാന്‍, nikhila vimal, samyuktha menon, vishnu unnikrishnan, soubin shahir, malayalam movies, malayalam cinema, entertainment, movie review

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Oru yamandan premakadha malayalam movie dulquer salmaan samyuktha menon

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express