scorecardresearch

Oru Yamandan Premakadha: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ എത്തുമ്പോൾ

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍

author-image
Entertainment Desk
New Update
Oru Yamandan Premakadha, Oru Yamandan Premakadha movie, Oru Yamandan Premakadha malayalam movie, Oru Yamandan Premakadha malayalam movie release, Dulquer Salmaan, Dulquer Salmaan in Oru Yamandan Premakadha, ഒരു യമണ്ടൻ പ്രേമകഥ, ഒരു യമണ്ടൻ പ്രേമകഥ റിലീസ്, ഒരു യമണ്ടൻ പ്രേമകഥ സിനിമ, ദുൽഖർ സൽമാൻ, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. 2017 ൽ പുറത്തിറങ്ങിയ 'സോളോ' എന്ന ബിയോജ് നമ്പ്യാർ ചിത്രത്തിനു ശേഷം ഹിന്ദി സിനിമകളുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. അതുകൊണ്ടു തന്നെ 'ഒരു യമണ്ടൻ പ്രേമകഥ' റിലീസിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ വരവേൽക്കുന്നത്.

Advertisment

ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്. 'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റർടെയ്നർ ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്. 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിനും വിഷ്ണുവും ചേർന്നൊരുക്കുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായും ഇരുവരും അഭിനയിക്കുന്നുണ്ട്.

Advertisment

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നത്. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രത്തിലെ ടീസറിനു പിന്നാലെ ആദ്യഗാനവും അടുത്തിടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ‘വന്ദിപ്പിൻ മാളോരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്ററാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നാദിർഷയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ അഭിനയിക്കുന്ന ‘ദ സോയ ഫാക്റ്റർ’ ആണ് റിലീസിനൊരുങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് 'ദ സോയ ഫാക്റ്റർ'. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: