നവാഗതനായ കിരൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. ലെനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലാൽ, ഭാവന, അജു വർഗീസ്, വിനയ് ഫോർട്ട്, നെടുമുടി വേണു, മാമുക്കോയ, ഭഗത് മാനുവൽ, വി.കെ.ശ്രീരാമൻ, ശശി കലിംഗ, ജോജു ജോർജ്, സീനത്ത് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

oru viseshappetta biriyanikissa

ചിത്രത്തിന്റെ ആദ്യ പോസ്‌റ്റർ

WL എപിക് മീഡിയ ആണ് ചിത്രത്തിന്റെ നിർമാണം. സുനിൽ കൈമനയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാലിന്റേതാണ്. സുകു മറുതത്തൂർ, അജി ദൈവപ്പുര എന്നിവർ എഴുതിയ വരികൾക്ക് സഞ്ജീവ് കൃഷ്‌ണനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ