Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മാഫിയാ ശശി പറഞ്ഞു, ഡ്യൂപ്പില്ലാതെ ടൊവിനോയെ തല കുത്തനെ കെട്ടിത്തൂക്കി- മേക്കിങ് വീഡിയോ

കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്

ഓടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചു വട്ടം മറിഞ്ഞു ചാടി നിൽക്കുന്ന കുപ്രസിദ്ധ പയ്യനിലെ ടോവിനോയുടെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തരംഗമായിരുന്നു. ഇപ്പോളിതാ കുപ്രസിദ്ധ പയ്യനിലെ മറ്റൊരു ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ കൂടെ അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്.

ആദ്യ വിഡിയോയിലേത് പോലെ തന്നെ ടോവിനോക്ക് ഏറെ കൈയടികൾ നേടിക്കൊടുക്കുന്ന ഒന്നാണ് ഇതും
ടൊവീനോ തോമസ് നായകനായ മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. മാഫിയ ശശിയാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്.

അനു സിതാരയും നിമിഷ സജയനുമാണ് നായികമാർ. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരുമുണ്ട്.
ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Oru kuprasidha payyan making video released

Next Story
ലോകത്തൊരു ചലച്ചിത്ര മേളയിലും രാഷ്ട്രീയക്കാരുടെ പടമുള്ള ‘ഹോര്‍ഡിംഗ്’ കാണില്ല, ഇവിടെയൊഴികെ: കൊല്‍ക്കത്ത മേളയില്‍ മമ്താ ബാനർജിക്ക് വിമര്‍ശനംMamta Banerjee at the opening ceremony of the 24th Kiff
The moderation of comments is automated and not cleared manually by malayalam.indianexpress.com