‘ഒരു സിനിമാക്കാരൻ’എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു. വിജയ് ബാബു, രേഷ്മ രാജൻ, ലാൽ ജോസ്, ലിയോ തദേവൂസ്, സ്നേഹ ശ്രീകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ബിജിബാലാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഗാനരചന റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരിനാരായണൻ ബി.കെ.

ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന ‘ഒരു സിനിമാക്കാരൻ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook