വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു സിനിമാക്കാരൻ എന്ന ചിത്രം ഈദ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചരണത്തിന് അണിയറപ്രവര്‍ത്തകര്‍ കണ്ടെത്തിയ വഴി ശരിക്കും ശ്രദ്ധേയമാവുകയാണ്. ഒരു പുതിയ ‘പഴയ’ രീതിയിലാണ് ചിത്രത്തിന്റെ പ്രചരണം നടത്തുന്നത്.

കോളാമ്പി മൈക്കും ഉപയോഗിച്ച് ജീപ്പില്‍ നാടുനീളെ സഞ്ചരിച്ച് വിളംബരം നടത്തിയാണ് ചിത്രത്തിന് വേണ്ടി പ്രചരണം നടത്തുന്നത്. ചിത്രത്തിലെ നായകനായ വിനീത് ശ്രീനിവാസനാണ് പ്രചരണത്തിന്റേയും പഴയകാല മാതൃകയിലുളള പോസ്റ്ററിന്റേയും ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഒപ്പസ് പെന്‍റായുടെ ബാനറിൽ തോമസ് പണിക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാൽ, വിജയ് ബാബു, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമ്മൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കലിംഗ ശശി, ചാലി പാലാ, ജാഫർ ഇടുക്കി, അബു സലിം, കോട്ടയം പ്രദീപ്, നോബി, സുധീഷ്, സോഹൻലാൽ, ശ്രീകാന്ത് മുരളി, ശംഭു, മുരുകൻ, ടോമി, അനുശ്രീ, ജെന്നിഫർ, രശ്മി ബോബൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook