Latest News
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു

പ്രേക്ഷകര്‍ക്ക് സഹിക്കാനായില്ല; പുതിയ ക്ലൈമാക്‌സുമായി അഡാറ് ലവ് എത്തുന്നു

ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

Oru Adaar Love Release, Oru Adaar Love Release Date

റിലീസിനു മുമ്പേ ലോക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ. പുതുമുഖങ്ങായ പ്രിയ വാര്യരും റോഷനും നൂറിനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ദിവസങ്ങള്‍ മുമ്പാണ് തിയ്യേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച് വീണ്ടും പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് സംവിധായകന്‍ ഒമര്‍ ലുലു.

നിലവിലെ ക്ലൈമാക്‌സില്‍ റോഷനും നൂറിനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കൊല്ലപ്പെടുകയാണ്. ഇത് പ്രേക്ഷകര്‍ക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിച്ച് ചിത്രം റിലീസ് ചെയ്യുന്നതെന്നും ഒമര്‍ ലുലു ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

‘ചിത്രം കണ്ട് ക്ലൈമാക്‌സ് ഇഷ്ടമായെന്നു പറഞ്ഞവരും ഇല്ലെന്നു പറഞ്ഞവരുമുണ്ട്. പക്ഷെ പലരേയും വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ട് അത് മാറ്റി ചിത്രീകരിക്കാന്‍ തീരുമാനിച്ചു,’ ഒമര്‍ ലുലു വ്യക്തമാക്കി.

Read More: Oru Adaar Love Review: ദുർബലമായ കഥയും ക്ലീഷേ ഡയലോഗുകളും; ആശ്വാസം പകരുന്നത് കഥാപാത്രങ്ങളുടെ പ്രകടനം മാത്രം

ചൊവ്വാഴ്ച സെന്‍സറിങ് കഴിഞ്ഞ് ബുധനാഴ്ച നൂണ്‍ ഷോയ്ക്ക് പുത്തന്‍ ക്ലൈമാക്‌സുമായി ഒരു അഡാറ് ലൗ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും.

ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

വൈറലായ മാണിക്കമലരായ പൂവി മുതല്‍ കലാഭവന്‍ മണിക്കുള്ള ട്രിബ്യൂറ്റ് വരെയായി ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Oru adaar love omar lulu priya varrier roshan new climax

Next Story
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി സല്‍മാന്‍ ഖാന്‍Salman Khan, സല്‍മാന്‍ ഖാന്‍, Salman Khan Loksabha election, സല്‍മാന്‍ ഖാന്‍ ലോക്സഭാ തിരഞ്ഞെടുപ്പ്, Salman Khan Congress, സല്‍മാന്‍ ഖാന്‍ കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com