മ്യൂസിക് 247നും ‘ഒരു അഡാറ് ലവ്’ന്റെ അണിയറ പ്രവർത്തകരും ചേർന്ന് ഗാനാലാപന മൽസരം നടത്തുന്നു. വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിന്റെ കൂടെ ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും.

മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈറൽ ഗാനമായ “മാണിക്യ മലരായ പൂവി”യുടെ കവർ പാടി വീഡിയോ oruadaarlovecontest@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. ഗാനങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21നാണ്. ഒമർ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിനെ കാണാനും അവർക്കൊപ്പം ഡിന്നർ കഴിക്കുവാനുമുളള അവസരം ലഭിക്കും.

ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook