ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടാൽ എന്താണ് കുഴപ്പം?; നാദിർഷ ചിത്രത്തെക്കുറിച്ച് ഓർത്തഡോക്സ് മെത്രാപ്പൊലീത്ത

ഈശോ സിനിമയുമായി ബന്ധപ്പെട്ട പേര് വിവാദത്തിൽ പ്രതികരിച്ച് തൃശൂർ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

Nadirsha, Nadirsha eesho , eesho movie controversy, Orthodox Bishop response eesho, ഈശോ, നാദിർഷ

നാദിർഷ തന്റെ സിനിമയ്ക്ക് ‘ഈശോ’ എന്നു പേരിട്ടതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം.

ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്ന് പ്രഖ്യാപിച്ച് പി സി ജോർജും രംഗത്തെത്തിയിരുന്നു. ഈശോയെന്ന പേരോട് കൂടി സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും നാദിർഷയെയും കൂട്ടരെയും വിടില്ലെന്നുമായിരുന്നു പിസി ജോർജിന്റെ താക്കീത്. എന്നാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാദിർഷയും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ പേര് വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃശൂർ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

“എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.”

“ക്രിസ്ത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?,” ഫേസ്ബുക്ക് കുറിപ്പിൽ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത ചോദിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Orthodox bishop response nadhirshah eesho movie controversy

Next Story
പെപ്പേയുടെ വിവാഹത്തിന് ടൊവിനോയും ജോജുവും എത്തിയപ്പോൾ; വീഡിയോAntony Varghese, Antony Varghese, Antony Varghese Peppe, Antony Varghese Peppe engagement photos, Antony Varghese Peppe wedding date, Antony Varghese Peppe Haldi photos, Antony Varghese Pepe, Antony Varghese Peppe wedding, Antony Varghese sister wedding photo, Antony Varghese sister wedding video, ആന്റണി വർഗീസ്, പെപെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X