scorecardresearch
Latest News

എസ്‌പിബിയെ ഭാരത് രത്ന നൽകി ആദരിക്കണം; ഓൺലൈൻ ക്യാംപെയ്ൻ ശക്തമാകുന്നു

സാധാരണക്കാർ മാത്രമല്ല, അധികാരത്തിലിരിക്കുന്നവർ പോലും മരണാനന്തരം എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്ന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

എസ്‌പിബിയെ ഭാരത് രത്ന നൽകി ആദരിക്കണം; ഓൺലൈൻ ക്യാംപെയ്ൻ ശക്തമാകുന്നു

പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിക്കണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. ഓൺലൈൻ ക്യാംപെയിനുകളും സജീവമാണ്. ബെംഗളൂരുവിൽ നിന്നുള്ള ഗിരീഷ് കുമാർ ആരംഭിച്ച ചേഞ്ച്.ഓർഗിൽ അത്തരമൊരു നിവേദനം ഇതിനകം 35,000 ത്തിലധികം വ്യക്തികളുടെ പിന്തുണ നേടിയിട്ടുണ്ട്.

എസ്‌പി‌ബിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഫേസ്ബുക്ക് ഫാൻ പേജിന്റെ അഡ്‌മിൻ കൂടിയാണ് ഗിരീഷ്. “എസ്പി സർ എന്റെ വിഗ്രഹമാണ്. ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് വളർന്നത്. അവ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ തളരുമ്പോൾ അവർ എന്നെ പ്രചോദിപ്പിക്കുകയും സന്തോഷവാനായിരിക്കുമ്പോൾ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” എസ്പിബിയെ അനുസ്മരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു.

സാധാരണക്കാർ മാത്രമല്ല, അധികാരത്തിലിരിക്കുന്നവർ പോലും മരണാനന്തരം എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്ന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. എസ്‌പി‌ബിയുടെ ജന്മസ്ഥലം ആന്ധ്രാപ്രദേശിലെ നെല്ലൂരായിരുന്നുവെന്ന് ജഗൻ പറഞ്ഞു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഇന്ത്യയിലെയും വിദേശത്തെയും സംഗീത പ്രേമികളെ ദുഃഖത്തിലാഴ്ത്തിയെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

“നേരത്തെ ലതാ മങ്കേഷ്കർ, ഭൂപൻ ഹസാരിക, എം എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീമൻ ജോഷി എന്നീ സംഗീതജ്ഞരെ സർക്കാർ ഭാരത് രത്ന നൽകി ആദരിച്ചു. ഇതിഹാസ ഗായകന് സംഗീത രംഗത്ത് മാത്രമല്ല, കലാ രംഗത്തൊട്ടാകെയുള്ള സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ ഭാരത് രത്ന അവാർഡ് നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അഞ്ച് പതിറ്റാണ്ടായി നീണ്ടുനിന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടിയുടെ ഏറ്റവും ഉയർന്ന അംഗീകാരമാണിത്.” ജഗൻ കത്തിൽ എഴുതി.

നടൻ കമൽ ഹാസനും വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അഭ്യർഥനയെ പിന്തുണച്ചു.

കമൽ ഹാസൻ എസ്‌പി‌ബിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്.

Read in English: Online campaign ‘Bharat Ratna for SP Balasubrahmanyam’ gains steam

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Online campaign bharat ratna for sp balasubrahmanyam gains steam