scorecardresearch

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; ശ്രീനാഥ് ഭാസിയ്ക്കെതിരെ കേസ്

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ അവതാരകയോട് മോശമായി സംസാരിച്ചു എന്നാണ് പരാതി

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ അവതാരകയോട് മോശമായി സംസാരിച്ചു എന്നാണ് പരാതി

author-image
Entertainment Desk
New Update
Sreenath Bhasi, Sreenath Bhasi police case

അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായുള്ള അഭിമുഖത്തിനിടെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

Advertisment

അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷാപ്രയോഗങ്ങള്‍ നടത്തിയതെന്നാണ് അവതാരക പരാതിയിൽ ആരോപിക്കുന്നത്. മരട് പൊലീസിലാണ് പരാതി നൽകിയത്.

അതേസമയം, ശ്രീനാഥ് ഭാസി നായകനാവുന്ന പുതിയ ചിത്രം ചട്ടമ്പിയുടെ ആദ്യഷോകൾ ഹർത്താലിന്റെ പശ്ചാത്തലത്തിൽ ക്യാൻസൽ ചെയ്തിരിക്കുകയാണ്. ഇന്ന് ആറു മണിയ്ക്ക് ശേഷം ചട്ടമ്പിയുടെ ആദ്യ ഷോ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. 1990കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഡോൺ പാലത്തറ കഥയും അലക്സ് ജോസഫ് തിരക്കഥയും ഒരുക്കിയിരിക്കുന്നു.

Advertisment
Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: