/indian-express-malayalam/media/media_files/2026/01/22/oneal-sabu-brother-dartagnan-sabu-2026-01-22-17-29-18.jpg)
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആക്ഷനും സൗഹൃദത്തിനും തമാശക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയ ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതോടെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ തുടങ്ങി പ്രധാന വേഷങ്ങളിലെത്തിയ അഭിനേതാക്കൾക്കൊപ്പം തന്നെ ചിത്രത്തിൽ വലുതും ചെറുതുമായ റോളുകളിലെത്തിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന ഗുസ്തി ടീമിൽ അംഗങ്ങളായി എത്തിയിരിക്കുന്ന വൈഷ്ണവ് ബിജു, ശ്യാമപ്രകാശ്, ദർതഗ്നൻ സാബു, കാർമെൻ എസ് മാത്യു എന്നിവരുടെ പ്രകടനവും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.
Also Read: ഹിറ്റ്ലർ മാധവൻകുട്ടികൾക്കൊപ്പം ഒറ്റ പെങ്ങളും; ശ്രദ്ധേയമായി അനുശ്രീയുടെ പോസ്റ്റ്
കൂട്ടത്തിൽ കടൽകൊമ്പൻ​ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദർതഗ്നൻ സാബുവും ശ്രദ്ധ നേടുകയാണ്. പ്രിയപ്പെട്ടവർ ഡാറ്റു എന്നു വിളിക്കുന്ന ദർതഗ്നൻ ബിഗ് ബോസ് താരം ഒനീൽ സാബുവിന്റെ സഹോദരനാണ് എന്നതാണ് മറ്റൊരു കൗതുകം.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
Also Read: Bhavana: 'ഇനിയും ശല്യപ്പെടുത്തും'; ഭാവനയെ ചേർത്ത് പിടിച്ച് നവീൻ; ഹൃദ്യമായ പോസ്റ്റുമായി താരം
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം മുന്നോട്ടുപോവുന്നത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന. ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രൻ, ആക്‌ഷൻ കലൈ കിങ്‌സൺ, എഡിറ്റിങ് പ്രവീൺ പ്രഭാകർ.
Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us