മലയാള സിനിമാ ചരിത്രം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ചിത്രം ‘പുലി മുരുഗന്’ റിലീസ് ആയിട്ട് ഇന്നൊരു വര്‍ഷം തികയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 7 നാണ് വൈശാഖ് സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ മലയാളക്കരയെ ഇളക്കി മറിച്ചു കൊണ്ടെത്തിയത്. പിന്നീടത് ലോകമൊട്ടുക്കും പ്രചാരം നേടി. മലയാള സിനിമ ഇത് വരെ കാണാത്ത വിജയമാണ് ‘പുലി മുരുഗന്’ സമ്മാനിച്ചത്.
പുലിയോട് മല്ലിട്ട് ജീവിക്കുന്ന, പുലിയോളം ശക്തിയുള്ള ‘മുരുഗന്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഭ്രമിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞു നിന്ന ചിത്രം ആ വര്‍ഷത്തെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫിക്കായുള്ള ദേശീയ പുരസ്ക്കാരം നേടി. ഇന്ത്യയില്‍ ആദ്യമായാണ് അങ്ങനെ ഒരു അവാര്‍ഡ്. പീറ്റര്‍ ഹെയിന് ആണ് ‘പുലി മുരുഗ’ന്റെ ആക്ഷന്‍ സംവിധാനം.
മോഹന്‍ലാലിന്റെ ‘ഒടിയന്’ ക്ലൈമാക്സിലേക്ക്
ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ. നായിക കമിലിനി മുഖര്ജീ, വില്ലന്‍ ജഗപതി ബാബു. 25 കോടിയോളം നിര്‍മ്മാണച്ചിലവ് വന്ന ചിത്രം ബോക്സ് ഓഫീസില്‍ ഏകദേശം 152 കോടി നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിയറ്റ്നാമില്‍ ചിത്രീകരണം ആരംഭിച്ച ‘പുലി മുരുഗന്റെ’ ക്യാമറ കൈകാര്യം ചെയ്തത് ഷാജി കുമാര്‍. കലാസംവിധാനംജോസഫ് നെല്ലിക്കല്‍, സംഗീതം ഗോപി സുന്ദര്‍.