മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തും. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം കേരള രാഷ്ട്രീയ പശ്ചാത്തലമാണ് പറയുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായത്.
Kadakkal Chandran to take charge from March 26th
One Movie
Posted by Mammootty on Sunday, 21 March 2021
മമ്മൂട്ടിക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുരളി ഗോപി പ്രതിപക്ഷ നേതാവ് മരംപള്ളി ജയാനന്ദനായും ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചനായും എത്തും. ഇരുവരേയും കൂടാതെ സിദ്ദിഖ്, സംവിധായകന് രഞ്ജിത്ത്, സലീം കുമാര്‍, ബാലചന്ദ്രമേനോന്, മധു, നിമിഷ സജയന്, ശങ്കര്‍ രാമകൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവീധായകന്. വൈദി സോമസുന്ദരം ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും കോവിഡ് വ്യാപനം മൂലം റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ മേയ് 22നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
Read More: ‘വൺ’ ട്രെയിലർ കാണാം