/indian-express-malayalam/media/media_files/uploads/2019/03/once.jpg)
ഹോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോയുടെ ഒമ്പാതമത്തെ ചിത്രം, താര രാജാക്കന്മാരായ ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവര്‍ ഒരുമിക്കുന്നു ചിത്രം, തുടങ്ങി അനവധി സവിശേഷതകളുള്ള ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാം വന്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് ടീസര്‍ പുറത്തിറങ്ങുന്നത്. ഡികാപ്രിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ പുറത്തിറക്കിയത്. 2015 ല്‍ പുറത്തിറങ്ങിയ 'ദ റെവനന്റിന്' ശേഷം ഡികാപ്രിയോ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് ഉണ്ട്. ഡ്യാങ്കോ അണ്‍ചെയ്‌ന്ഡിന് ശേഷം ഇതാദ്യമായാണ് ടറാന്റിനോയും ഡികാപ്രിയോയും ഒരുമിക്കുന്നത്.
Experience a version of 1969 that could only happen #OnceUponATimeInHollywood – the 9th film from Quentin Tarantino. pic.twitter.com/AuNpgTMUmE
— Leonardo DiCaprio (@LeoDiCaprio) March 20, 2019
ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവര്‍ക്ക് പുറമെ മാര്‍ഗോട്ടട് റോബിയും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 1960 ലെ ഹോളിവുഡ് സിനിമ ലോകത്തെ കഥയാണ് ചിത്രം പറയുന്നത്. പ്രശസ്തനായ ഒരു നടനും അദ്ദേഹത്തിന്റെ സ്റ്റണ്ട് ഡബിളുമായാണ് ചിത്രത്തില്‍ ഡികാപ്രിയോയും ബ്രാഡ് പിറ്റുമെത്തുന്നത്.
ഒന്നരമിനുറ്റുള്ള ടീസറില്‍ റോബിയുടെ ഷാരോണ്‍ ടറ്റേ, ബ്രൂസ് ലീ തുടങ്ങിയവരേയും അവതരിപ്പിക്കുന്നുണ്ട്. റിക്ക് ഡാല്‍റ്റണ്‍ എന്ന നടനെയാണ് ചിത്രത്തില്‍ ഡികാപ്രിയോ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റണ്ട് ഡബിളായ ക്ലിഫ് ബൂത്തായി ബ്രാഡ് പിറ്റും അഭിനയിച്ചിരിക്കുന്നു. തങ്ങളുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ഇരുവരുടേയും ശ്രമമാണ് ചിത്രം. ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.