മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രിയ താരം മോഹന്‍ലാല്‍. പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ടീമിനൊപ്പം എല്ലാവര്‍ക്കും ഓണം ആശംസിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററും മോഹന്‍ലാല്‍ പങ്കു വച്ചിട്ടുണ്ട്.
Read Also: മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദറി’ല്‍ വില്ലനായി സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാൻ
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.
എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനനുകള്‍. ബിഗ് ബ്രദറിന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.