scorecardresearch
Latest News

Onam Release movies on OTT:ഒ ടി ടി യിലെത്തുന്ന ഓണക്കാല റിലീസ് ചിത്രങ്ങള്‍

ഒക്ടോബര്‍ ആദ്യ ആഴ്ച്ചയില്‍ വിവിധ ഒ ടി ടി പ്ലാറ്റഫോമുകളിലായി നാലു ഓണക്കാല ചിത്രങ്ങളാണ് റിലീസിനെത്തുന്നത്.

Onam Release movies on OTT:ഒ ടി ടി യിലെത്തുന്ന ഓണക്കാല റിലീസ് ചിത്രങ്ങള്‍

Onam Release movies on Netflix, Sun NXT, Zee 5: ഓണക്കാലത്തു തീയറ്ററുകളില്‍ ആഘോഷമാക്കാന്‍ എത്തിയ ചിത്രങ്ങള്‍ ഒ ടി ടി റീസിനിനൊരുങ്ങുകയാണ്. ഒക്ടോബര്‍ ആദ്യ ആഴ്ച്ചയില്‍ വിവിധ ഒ ടി ടി പ്ലാറ്റഫോമുകളിലായി 4 ഓണക്കാല ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. ഒറ്റ്, ഒരു തെക്കന്‍ തല്ലു കേസ്, പീസ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളാണ് ഒ ടി ടി പ്രേക്ഷകരിലേയ്ക്കു എത്തുന്നത്.

ഒറ്റ്

ഫെലിനി സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നടന്‍ ആര്യയും, ഷാജി നടേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഒക്ടോബര്‍ 6നു സൈന പ്ലേയിലാണ് ചിത്രം റിലീസിനെത്തുന്നത്.

ഒരു തെക്കന്‍ തല്ലു കേസ്

ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 6നു നെറ്റഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജേഷ് പിന്നാടന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജി ആര്‍ ഇന്ദുഗോപന്റെ ‘ അമ്മിണിപ്പിളള വെട്ടുകേസ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുളളതാണ്. റോഷന്‍ മാത്യു, പത്മപ്രിയ, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പീസ്

സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്. രമ്യ നമ്പീശന്‍, അതിഥി രവി, ആശ ശരത്, അര്‍ജുന്‍ സിംഗ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഒക്ടോബര്‍ 5 നു സണ്‍ നെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാര്‍ത്തികേയ 2

മലയാളി താരം അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ചന്ദു മൊണ്ടേതിയാണ്. ഒക്ടോബര്‍ 5നു സീ 5 വിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2014 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. നിഖില്‍ സിദ്ധാര്‍ത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Onam release movies on ott