Onam Release, New Malayalam Release: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വലിയ നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളികള്‍ ആഹ്ലാദ തിമിര്‍പ്പിലാണ്. സിനിമ ആസ്വാദകര്‍ക്ക് പ്രതീക്ഷ നല്കുന്ന വിധത്തില്‍ തീയറ്ററുകളില്‍ വിജയം കൊയ്യുകയാണ് മലയാള ചിത്രങ്ങളും. മലയാളികളുടെ ഓണക്കാലം കളര്‍ഫുളാക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട്.
Palthu Janwar Release: പാല്‍ത്തു ജാന്‍വര്‍
ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുളള ‘ ഭാവന സ്റ്റുഡിയോസ്’ നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍ത്തു ജാന്‍വര്‍. സംവിധായകന് കൂടിയായ ബേസില്‍ ജോസഫ് പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ഷമ്മി തിലകന് എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധായകന് സംഗീത് പി രാജനാണ്. ജസ്റ്റിന് വര്‍ഗ്ഗീസ് സംഗീത സംവിധായകനായി എത്തുന്ന ചിത്രത്തിലെ പ്രമോ സോംഗ് ഇതിനോടകം ജനപ്രീതി നേടി കഴിഞ്ഞു. സെപ്തംബര്‍ 2 ന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രേണു, എഡിറ്റിങ്ങ് കിരണ്‍ ദാസ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
Gold Release: ഗോള്‍ഡ്
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫാണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’ . സുപ്രിയ മോനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിത്വിരാജും നയന്‍താരയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. അല്‍ഫാണ്‍സ് പുത്രന് തന്നെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സെപ്തംബര്‍ 8ന് പ്രദര്‍ശനത്തിന് എത്തും. ടീസറില്‍ നിന്ന് പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യം തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് രാജേഷ് മുരുകേശനാണ്. അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ആനന്ദ് സി ചന്ദ്രന്, വിശ്വജിത്ത് ഒടുക്കത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Pathonpatham Noottandu Release: പത്തൊന്‍മ്പതാം നൂറ്റാണ്ട്
ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് ‘പത്തൊന്‍മ്പതാം നൂറ്റാണ്ട്’ . സിജു വില്സന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അലന്‍സീര്‍, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 8ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന് സംഗീതം നല്കിയപ്പോള് പശ്ചാത്തല സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഡബ് ചെയ്തും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.
Oru Thekkan Thallu Case Release: ഒരു തെക്കന്‍ തല്ല് കേസ്
ജി ആര് ഇന്ദുഗോപന് തിരക്കഥ എഴുതി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’ . റോഷന് മാത്യൂ, ബിജു മേനോന്, പത്മപ്രിയ, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. മുകേഷ് ആര് മെഹ്ത്ത, സി.വി ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 8നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മധു നീലകണ്ഠന് ഛായാഗ്രഹണവും, മനോജ് കണോത്ത് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ജസ്റ്റിന് വര്‍ഗ്ഗീസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.
ഇവയാണ് ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന് കാത്തിരുന്നു കാണാം.
D
അതേസമയം, സെപ്തംബര്‍ 2 ന് പ്രദര്‍ശനത്തിന് എത്താനിരുന്ന ഫെലിനി ടി പി സംവിധാനം നിര്‍വ്വഹിക്കുന്ന ഒറ്റിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. തമിഴ് പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നമാണ് റിലീസ് നീളാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉടന്‍ തന്നെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി, ഇഷ റേബ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എസ് സജീവ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആര്യ, ഷാജി നടേശന് എന്നിവരാണ്. എ എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം വിജയ്, എഡിറ്റിങ്ങ് അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ ചെയ്യുന്നു.