/indian-express-malayalam/media/media_files/uploads/2023/08/Onam-Vibes-Celebrity.jpg)
ഒരു പൊന്നോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്. ഇന്ന് ഉത്രാട ദിനത്തിൽ കുടുംബത്തോടും പ്രിയപ്പെട്ടവർക്കുമൊപ്പം ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് താരങ്ങളും. ആരാധകർക്കും സഹപ്രവർത്തകർക്കും മലയാളികൾക്കുമെല്ലാം ഓണാശംസകൾ നേർന്ന് താരങ്ങൾ പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമാണ് ശ്രദ്ധ കവരുന്നത്.
ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ആളുകൾ തിരക്കു കൂട്ടുന്ന ദിവസം കൂടിയാണ് ഇന്ന്. തിരുവോണ നാളിലെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.
ലോകത്തിന്റെ ഏതു കോണിലായാലും ജാതി-മത-ദേശ ഭേദമന്യേ മലയാളികൾ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നുകൂടിയാണ് ഓണം.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൊന്നോണ നാളിൽ വായനക്കാർക്കും ഐ ഇ മലയാളത്തിന്റെ ഓണാശംസകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.