scorecardresearch
Latest News

ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ നാല് ഓണച്ചിത്രങ്ങള്‍: റിവ്യൂ വായിക്കാം

Onam Release Movie Review Roundup: ‘ലവ് ആക്ഷൻ ഡ്രാമ’, ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’, ‘ബ്രദേഴ്സ് ഡേ’, ‘ഫൈനൽസ്’ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിലീസിനെത്തിയ ചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

Ittymaani Made in China review, Ittymaani Made in China rating, Ittymaani Made in China mohanlal, Brothers Day Review, Brothers Day Rating, Finals Review, Finals Rating, ഇട്ടിമാണി മേഡ് ഇന്‍ ചൈന റിവ്യൂ, ബ്രദര്‍സ് ഡേ റിവ്യൂ, ഫൈനല്‍സ് റിവ്യൂ, "Love Action Drama Review, lad review, Love Action Drama rating, Love Action Drama song download, Love Action Drama release date, Love Action Drama movie review, Love Action Drama critics review, Love Action Drama thriller movie, Love Action Drama audience review, Love Action Drama public review, nivin pauly, nayanthara, dhyan sreenivasan, malayalam movies, malayalam cinema, mollywood news, ലവ് ആക്ഷന്‍ ഡ്രാമ, ലവ് ആക്ഷന്‍ ഡ്രാമ റിവ്യൂ, നയന്‍‌താര

Onam Release Films in Malayalam: Ittymani Made in China, Brother’s Day, Love Action, Drama, Finals Movie Review: മലയാളികൾ കുടുംബസമേതം തിയേറ്ററുകളിലെത്തുന്ന ഉത്സവകാലങ്ങളിലൊന്നാണ് ഓണം. അതു കൊണ്ടു തന്നെ ഫാമിലി എന്റർടെയിനർ ചിത്രങ്ങളും ഉത്സവാഘോഷമുള്ള ചിത്രങ്ങളുമൊക്കെയായി ഓണം വിപണിയെ വരവേൽക്കാൻ മലയാള സിനിമ ഒരുങ്ങുന്ന കാഴ്ചയും ഓണാഘോഷങ്ങളെ പോലെ വർഷങ്ങളായി തുടർന്നു വരുന്ന ഒരു ശീലമാണ്.

‘ലവ് ആക്ഷൻ ഡ്രാമ’, ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’, ‘ബ്രദേഴ്സ് ഡേ’, ‘ഫൈനൽസ്’ എന്നിങ്ങനെ നാലു ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓണം റിലീസായി തിയേറ്ററുകളിലെത്തിയത്. ബിഗ് ബജറ്റ് ചിത്രങ്ങൾ ഓണത്തിന്റെ ആദ്യവാരത്തിൽ റിലീസിനെത്തിയപ്പോൾ ചെറുചിത്രങ്ങൾ ഇനിയും തിയേറ്ററിലെത്താൻ ഒരുങ്ങുന്നുണ്ട്.

ഇതു വരെ റിലീസായ ഓണം ചിത്രങ്ങൾ എങ്ങനെ; റിവ്യൂ ഒറ്റനോട്ടത്തിൽ

Nivin Pauly Nayanthara Starrer ‘Love Action Drama’ Movie Review: ലവ് ആക്ഷൻ ഡ്രാമ

നിവിൻ പോളി ഒരിടവേളയ്ക്കു ശേഷം അയലത്തെ പയ്യൻ ഇമേജുള്ള ഒരു കഥാപാത്രമായി എത്തുന്ന ചിത്രം, മുൻപ് ഒന്നിച്ചപ്പോഴെല്ലാം ചിരിക്കോളൊരുക്കിയിട്ടുള്ള നിവിൻ പോളി- അജു വർഗീസ് കൂട്ടുക്കെട്ട് ഒന്നിക്കുന്നു, തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡീ സൂപ്പർസ്റ്റാർ ഇമേജുള്ള നായിക നയൻതാര ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഒപ്പം സ്വതസിദ്ധമായ നർമ്മത്തിലൂടെയും കുറിക്കുകൊള്ളുന്ന തിരക്കഥകളിലൂടെയും നാലു പതിറ്റാണ്ടോളമായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരനായി നിലകൊള്ളുന്ന ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. അങ്ങനെ ഏറെ പ്രതീക്ഷകളോടെ സെപ്തംബർ അഞ്ചിനാണ് ‘ലവ് ആക്ഷൻ ഡ്രാമ’ തിയേറ്ററുകളിലെത്തിയത്. ഓണം റിലീസുകളിൽ ആദ്യമെത്തിയതും ‘ലവ് ആക്ഷൻ ഡ്രാമ’ തന്നെ.

അച്ഛന്റെ ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലെ നായകന്റെയും നായികയുടെയും പേരാണ് ആദ്യചിത്രത്തിലെ നായികാനായകന്മാർക്ക് ധ്യാനും നൽകിയിരിക്കുന്നത്. ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് അഭിനയിച്ചിരിക്കുന്നത്.

 

പഴയ അടുത്ത വീട്ടിലെ പയ്യൻ ഇമേജിലേക്ക് നിവിൻ തിരിച്ചെത്തുകയാണ് ചിത്രത്തിൽ. നയന്‍സിനെ പോലൊരു താരത്തിന് മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്താന്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’ പോലൊരു ചിത്രത്തിന്റെ ആവശ്യമില്ലെങ്കിലും നയൻതാരയുടെ താരമൂല്യവും സൗന്ദര്യവും ചിത്രത്തിന് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്തിയത് ധ്യാന്‍ ശ്രീനിവാസന്‍ എന്ന സംവിധായകന്റെ മിടുക്കായി വേണം കാണാന്‍.

ദുര്‍ബലമായ തിരക്കഥയും പ്ലോട്ടും ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ പാളിച്ചകളാണ് . പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത, 142 മിനിറ്റിനിടയില്‍ ആവശ്യത്തിനും അനാവശ്യത്തിനും കുറേ പാട്ടുകളുള്ള, ഓണക്കാലമായതുകൊണ്ട് മാത്രം പരിഗണിച്ചേക്കാവുന്ന ഒരു സിനിമ. അവധി ദിനത്തില്‍, ഒഴിവു വേളയില്‍, വെറുതെ ഒരു സിനിമ കയറി കണ്ടു കളയാം എന്ന് കരുതന്ന ആളാണ്‌ നിങ്ങള്‍ എങ്കില്‍ ഒരു ഉത്സവകാല ചിത്രം എന്ന നിലയില്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’ നിങ്ങളെ തൃപ്തിപ്പെടുത്തും.

Read Love Action Drama Movie Review Here: ലവ് ആക്ഷൻ ഡ്രാമ റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം

Mohanlal Starrer Ittymaani Made in China Movie Audience Review: ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന

ഒരു ഉത്സവാഘോഷ ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.  ആരാധകര്‍ക്കിടയില്‍ ഓളം തീര്‍ക്കുന്ന, അവര്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേരുംപടി ചേര്‍ത്ത ചിത്രമെന്ന് ‘ഇട്ടിമാണി’യെ വിശേഷിപ്പിക്കാം.

തൃശൂരിലെ കുന്നംകുളത്താണ് അമ്മ തെയ്യാമ്മയോടൊപ്പം ജീവിക്കുന്ന മണിക്കുന്നേൽ ഇട്ടിമാണിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രായം കൂടി പോയിട്ടും പെണ്ണന്വേഷണവും ഞായറാഴ്ച തോറുമുള്ള പെണ്ണു-കാണൽ ചടങ്ങുകളും പള്ളിക്കമ്മറ്റി കാര്യങ്ങളും കാറ്ററിംഗ് സർവ്വീസും തന്റെ ചൈന ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്റ്റുകളുടെ ബിസിനസ്സുമൊക്കെയായി നടക്കുകയാണ് ഇട്ടിമാണി. അതിനിടയിൽ ഇട്ടിമാണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്.

 

മോഹൻലാലിന്റെ ഇട്ടിമാണി എന്ന കഥാപാത്രം തന്നെയാണ് ആദിമദ്യാന്തം സിനിമയുടെ നെടുംതൂൺ. ചിരിയും കൗണ്ടറുകളും തന്റേടവും അൽപ്പം പണക്കൊതിയുമൊക്കെയുള്ള ഇട്ടിമാണിയെ തൃശൂരുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘അങ്ങ് ചിതറാൻ’ വിട്ടിട്ടുണ്ട് മോഹൻലാൽ. നായികയേക്കാൾ പ്രാധാന്യത്തോടെ സ്ക്രീനിൽ തെളിയുന്ന കെ പി എ സി ലളിതയുടെ അമ്മ വേഷവും മികവു പുലർത്തുന്നു. രാധിക ശരത് കുമാറും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഒരു എന്‍റര്‍ടെയ്നർ എന്ന രീതിയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. അതേസമയം, ദ്വയാർഥ പ്രയോഗങ്ങൾ നിറഞ്ഞ, അൽപ്പം അശ്ലീലമെന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങൾ ‘ഇട്ടിമാണി’യിൽ കല്ലുകടിയാവുന്നു. വലിയ പുതുമകളൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. വിജയ ഫോർമുലകളുടെ പതിവു ആവർത്തനമാണ് ‘ഇട്ടിമാണി’യും.

Read more: Ittymaani Made in China Review: ഉത്സവാഘോഷ ചിത്രം: ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ റിവ്യൂ

Prithviraj Starrer Brother’s Day Movie Review:  ബ്രദേഴ്സ് ഡേ

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. ഒപ്പം ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് തുടങ്ങിയ നാലു നായികമാരും തമിഴ് താരം പ്രസന്നയും ഒന്നിക്കുന്ന ഉത്സവചിത്രങ്ങളുടെ പാറ്റേണിൽ വാർത്ത ഒരു ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’യും.

ഫോര്‍ട്ട് കൊച്ചിയില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയാണ് റോണി(പൃഥ്വിരാജ്)യും അടുത്ത സുഹൃത്ത് മുന്ന(ധര്‍മ്മജന്‍)യും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി, വഴി തെറ്റിയെത്തുന്ന ചാണ്ടി(വിജയരാഘവന്‍) എന്ന വ്യവസായിയും മറ്റ് ചില കഥാപാത്രങ്ങളും അതു വരെ ഉണ്ടായിരുന്ന റോണിയുടെ ജീവിതത്തെ മാറ്റി മറിയ്ക്കുകയാണ്. അതാണ് ‘ബ്രദേഴ്സ് ഡേ’യുടെ കഥാപരിസരം.

 

നിർഭാഗ്യവശാൽ ഹ്യൂമർ വേഷത്തിൽ വേണ്ടത്ര തിളങ്ങാൻ പലപ്പോഴും പൃഥ്വിരാജിനു സാധിക്കുന്നില്ല ചിത്രത്തിൽ. ആദ്യ പകുതിയില്‍ പലയിടങ്ങളിലും ഹാസ്യരംഗങ്ങളില്‍ പൃഥ്വിരാജ് പതറുന്നത് അറിയാനാകും. പലയിടത്തും നാടകീയത കടന്നു വരുന്നുണ്ട്. ആദ്യ പകുതി എന്റർടെയിനർ ആയാണ് മുന്നോട്ട് പോവുന്നതെങ്കിൽ രണ്ടാം പകുതിയോടെ ചിത്രം ത്രില്ലർ മോഡിലേക്ക് മാറുകയാണ്. ‘ട്വിസ്റ്റ് ആന്‍ഡ് ടേണുകള്‍’ ഭംഗിയായി, കണക്ഷന്‍ വിട്ടു പോകാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. വില്ലനായെത്തുന്ന പ്രസന്നയും മികച്ച ഉജ്ജ്വല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കണ്ടിരിക്കാവുന്ന, ഉത്സവമേളമുള്ളൊരു ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’.

Read more: Brother’s Day Review: പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍: ‘ബ്രദേര്‍സ് ഡേ’ റിവ്യൂ

Finals Malayala Movie Starring Rajisha Vijayan, Suraj Venjaramood Review: ഫൈനൽസ്

ഇന്ത്യയ്ക്ക് വേണ്ടി മെഡൽ വാങ്ങാൻ ആഗ്രഹിക്കുന്ന ആലീസിന്റെയും (രജീഷ വിജയന്‍) ആലീസിന്റെ അച്ഛൻ വർഗ്ഗീസിന്റെയും (സുരാജ് വെഞ്ഞാറമൂട്) ആലീസിന്റെ കൂട്ടുകാരൻ മാനുവലിന്റേയും (നിരഞ്ജ്) കഥയാണ് ‘ഫൈനൽസ്’ പറയുന്നത്. 2020 ലെ ടോക്യോ ഒളിമ്പിക്സിനു വേണ്ടി ഒരുങ്ങുന്ന ആലീസിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ അവൾക്കൊപ്പം മാനുവലിന്റെയും വർഗീസ് മാഷിന്റെയുമെല്ലാം ജീവിതത്തിന്റെ ഗതി മാറ്റുകയാണ്.

രജിഷ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പെർഫോമൻസാണ് ചിത്രത്തിൽ എടുത്തുപറയേണ്ടത്. ഒരു സൈക്കിൾ താരത്തിന്റെ കായിക ക്ഷമതയും ശരീരഭാഷയും ആലീസിന് നൽകുന്നതിൽ രജിഷ നൂറുശതമാനവും വിജയിച്ചിട്ടുണ്ട്. അതേസമയം, നോട്ടം കൊണ്ടു പോലും കഥാപാത്രത്തിന്റെ വൈകാരിക സംഘർഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുരാജും അത്ഭുതപ്പെടുത്തുകയാണ്. മാനുവൽ ആയെത്തിയ നിരഞ്ജ് മണിയൻപിള്ളയുടെ കഥാപാത്രവും ശ്രദ്ധ നേടും. നമ്മുടെ കായികരംഗം നേരിടുന്ന അവഗണനകളും പരാധീനതകളും ചൂണ്ടി കാണിക്കുന്നുണ്ട് നവാഗതനായ പി ആർ അരുൺ സംവിധാനം ചെയ്ത ‘ഫൈനൽസ്’.

Read more: Finals Movie Review: മനസ്സു കവർന്ന് ‘ഫൈനല്‍സ്’; റിവ്യൂ

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Onam 2019 ittymani made in china love action drama finals brothers day movie review round up