ഇക്കണ്ട സിനിമയെല്ലാം ടി വി കാണിച്ച ഒരു ആഘോഷക്കാലമാണ് കടന്നു പോയത്. ഓണം പ്രമാണിച്ച് ടി വിയില്‍ പുതിയ ചിത്രങ്ങളുടെ (അവയില്‍ പലതിന്റെയും ടെലിവിഷന്‍ പ്രീമിയറും) ചാകര തന്നെയായിരുന്നു. പോരാത്തതിന് ഓണം സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ വേറെയും. പക്ഷേ മലയാളി കണ്ടത് ഇതൊന്നുമല്ല. എന്നത്തേയും പോലെ സീരിയല്‍ തന്നെ.

രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് (Broadcast Audience Research Council (BARC) India) റിലീസ് ചെയ്ത ആഴ്ചക്കണക്കിലാണ് ഇക്കാര്യം വെളിവായിരിക്കുന്നത്. സെപ്റ്റംബര്‍ 7 ശനിയാഴ്ച തുടങ്ങി സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അത് പ്രകാരം, ആ ദിവസങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടിരിക്കുന്ന ചാനല്‍ ഏഷ്യാനെറ്റ് ആണ്. തുടര്‍ന്ന്, ഫ്ലവര്‍സ് ടി വി, മഴവില്‍ മനോരമ, സൂര്യ ടി വി, കൈരളി ടി വി എന്നിങ്ങനെ.
ഏറ്റവും അധികം ആളുകള്‍ കണ്ട ടി വി പ്രോഗ്രാം, ഏഷ്യാനെറ്റിലെ ‘വാനമ്പാടി’ എന്ന സീരിയലാണ്. തുടര്‍ന്ന് ഏഷ്യാനെറ്റിലെ തന്നെ സീരിയല്‍ ‘നീലക്കുയില്‍’, ദുല്‍ഖര്‍ സല്മാന് നായകനായ സിനിമ ‘ഒരു യമണ്ടന്‍ പ്രേമകഥ’, ‘സീതാകല്യാണം’ സീരിയല്‍, ‘കോമഡി സ്റ്റാര്‍സ് സീസണ് 2’ എന്നിവയാണ്.

Read Here: Onam 2019 Television Premieres: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ