‘എന്തൊരു പ്രഹസനമാണ് ധര്‍മ്മജാ’; വാലന്റൈന്‍സ് ദിനത്തില്‍ ചുറ്റിയടിച്ച് പുതിയ പ്രണയിതാക്കള്‍

‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്

രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നല്ല കൂട്ടുകാരാണ്. സിനിമാലയില്‍ വന്നതിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് പല മിമിക്രി വേദികളിലും ടെലിവിഷന്‍ പരിപാടികളിലും ഇരുവരും ഒന്നിച്ച് പ്രകടനം നടത്തി. ഇരുവരുടേയും കെമിസ്ട്രി എല്ലാ പരിപാടികളിലും ചര്‍ച്ചാ വിഷയമായി.

പിന്നീട് സിനിമയിലേക്കും ഇരുവരും പ്രവേശിക്കുകയും ചെയ്തു. ഏത് വേദിയിലെത്തിയാലും ഇരുവരും പരസ്പരം കൊണ്ടും കൊടുത്തും സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്യും. ഇന്ന് വാലന്റൈന്‍സ് ദിനത്തിലും സൗഹൃദം വിട്ടൊരു കളിയില്ലെന്നാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരു ചിത്രത്തിലൂടെ പ്രഖ്യാപിക്കുന്നത്. പിഷാരടിക്കൊപ്പം പെണ്‍വേഷമിട്ട് നില്‍ക്കുന്ന ഒരു ചിത്രമാണ് പ്രണയദിന സന്ദേശത്തിനൊപ്പം ധര്‍മ്മജന്‍ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. ധര്‍മജനേയും പിഷാരടിയേയും കളിയാക്കിയും അഭിനന്ദിച്ചും കമന്റുകള്‍ നിറഞ്ഞു. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പിഷാരടിയെ കാണാന്‍ ബ്രിട്ടീഷ് ഗായകനായ ഫ്രെഡ്ഡി മെര്‍ക്കുറിയെ പോലെയുണ്ടെന്നാണ് ഒരു വിരുതന്റെ കമന്റ്. ‘ബെസ്റ്റ് കപ്പിള്‍ ഓഫ് ദ ഇയര്‍’ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും വാലന്റൈന്‍സ് ദിനത്തിലെ ഈ വ്യത്യസ്ത പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: On valentines day dharmajan bolgatty posts a rare picture on fb

Next Story
ആര്യ- സയേഷ വിവാഹം മാർച്ചിൽarya, sayyeshaa, arya twitter, arya sayyeshaa wedding, arya sayyeshaa marriage, arya marry sayyeshaa, arya weds sayyeshaa, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express