മണിരത്നത്തിന് എ.ആർ.റഹ്മാന്റെ സ്നേഹോപഹാരം

ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്കാണ് എ ആർ റഹ്മാന്റെ ലൈവ് പെർഫോർമൻസ്

manirathnam a r rahman
manirathnam a r rahman

അധ്യാപക ദിനത്തിൽ തന്റെ ഗുരുതുല്യനായ മണിരത്നത്തിനു വേണ്ടി, പുതിയ ചിത്രമായ ‘ചെക്ക ചിവന്ത വാനം’ (ചുവന്നു തുടുത്ത ആകാശം) എന്ന ചിത്രത്തിലെ ട്രാക്ക് ലൈവായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എ.ആർ.റഹ്മാൻ. ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്കാണ് എ.ആർ.റഹ്മാന്റെ ലൈവ് പെർഫോർമൻസ്.  

സമകാലിക ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ പുതിയ സിനിമയാണ് ‘ചെക്ക ചിവന്ത വാനം’.  ഇതിലെ രണ്ടു ഗാനങ്ങളും ഇന്ന് റിലീസ് ചെയ്യും.   പ്രകാശ് രാജ്, ജയസുധ, സിമ്പു, അരവിന്ദ് സ്വാമി, അരുണ്‍ വിജയ്‌, വിജയ്‌ സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദാരി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ട്രെയിലര്‍

മണിരത്നം ചിത്രമായ ‘റോജ’യിലൂടെയാണ് എആർ എന്ന സംഗീത മാന്ത്രികനെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. അവിടം മുതലങ്ങോട്ട് എ.ആര്‍.റഹ്മാന്‍ എന്ന സംഗീത മാന്ത്രികന്റെ പ്രഭാവലയത്തിലായി ഇന്ത്യൻ സിനിമ.   തന്റെ സംഗീത ജീവിതത്തിൽ, ഗുരുതുല്യസ്ഥാനത്താണ് എ.ആർ.റഹ്മാൻ മണിരത്നത്തെ കാണുന്നത്.

26 വർഷങ്ങൾ പഴക്കമുണ്ട് എ.ആർ.റഹ്മാൻ- മണിരത്നം കൂട്ടുകെട്ടിന്. മണിരത്നത്തിന് വേണ്ടി എ.ആർ.റഹ്മാൻ സംഗീതം പകരുമ്പോൾ, ഓരോ തവണയും വരികൾ അതിന്റെ ആത്മാവിനെ കണ്ടെത്തുന്ന ഇന്ദ്രജാലമാണ് പ്രേക്ഷകർ കാണുന്നത്.

Read More: മണിരത്നം-എ.ആര്‍.റഹ്മാന്‍ ടീമിനിത് മൂന്നാം ദേശീയ പുരസ്‌കാരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: On teachers day rahman to perform for his mentor maniratnam

Next Story
സർക്കാർ നിലപാടിനൊപ്പം അക്കാദമി: ബീനാ പോൾIFFK 2018 to be cancelled Bina Paul response
The moderation of comments is automated and not cleared manually by malayalam.indianexpress.com