ഈ ചിത്രത്തിൽ കാണുന്നത് നടി തബുവാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ സത്യമാണ്. ഇന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളായ തബുവും മൂത്ത സഹോദരി ഫറാ നാസുമാണത്. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു ഫറാ നാസ്.
ഇന്ന് തബുവിന്റെ ജന്മദിനമാണ്. പ്രിയപ്പെട്ട സഹോദരിക്ക് ആശംസകൾ നേർന്നുകൊണ്ടാണ് ഫറ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. “ജന്മദിനാശംസകൾ, എന്റെ പ്രിയ സഹോദരി” ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഷബാന ആസ്മിയുടേയും ബാബ ആസ്മിയുടേയും മരുമക്കൾ കൂടിയാണ് ഇരുവരും.
Read More: ദീപാവലി ആഘോഷം തീർന്നില്ല; കുട്ടിക്കാല ചിത്രം പങ്കുവച്ച് സൂപ്പർ താരം
തബുവിന്റെ 48-ാം ജന്മദിനത്തോടനുബന്ധിച്ച്, ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറക്കി.
She can just make us skip our heartbeat with one look & flatter anyone with her talent. Wishing #Tabu garu a very Happy Birthday, We look forward to many more collaborations – #AlaVaikunthapurramuloo team!@alluarjun #Trivikram @hegdepooja @MusicThaman #Jayaram #NivethaPethuraj pic.twitter.com/KELTYSV4p1
— Geetha Arts (@GeethaArts) November 4, 2019
1994 ൽ ‘പെഹ്ല പെഹ്ല പ്യാർ’ എന്ന ചിത്രത്തിലൂടെ തബു ബോളിവുഡിലേക്കുള്ള തന്റെ വരവറിയിച്ചു. എന്നാൽ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേവർഷം തന്നെയാണ് തബുവിന്റെ സൂപ്പർഹിറ്റ് ചിത്രം ‘വിജയ്പതും’ പുറത്തിറങ്ങിയത്.
‘ഹക്കീഖത്ത്’, ‘ജീത്’, ‘മാച്ചിസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തബു ബോളിവുഡിലെ സ്റ്റാറായി മാറി. മാച്ചിസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. 2001 ൽ പുറത്തിറങ്ങിയ ‘ചാന്ദ്നി ബാർ’ എന്ന ചിത്രത്തിലൂടെ രണ്ടാം തവണയും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി.
1985ൽ യാഷ് രാജ് ഫിലിംസ് ആണ് തബുവിന്റെ സഹോദരി ഫറാ നാസിനെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സഹായിച്ചത്. ഈ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ‘നസീബ് അപ്ന അപ്ന’, ‘ലവ് 86’ എന്നീ ചിത്രങ്ങളിലേക്കെത്താൻ ഇത് ഫറയെ സഹായിച്ചു. ‘യതീം’, വോ ഫിർ അയേഗിയും ബെഗുനയും. ശിഖർ (2005), ഹൽചുൽ (2004) എന്നിവയായിരുന്നു ഫറയുടെ അവസാനത്തെ ചില ചിത്രങ്ങൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook