Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

Sridevi’s Birth Anniversary: ഇന്ന് ശ്രീദേവിയുടെ പിറന്നാള്‍; അമ്മയെ ഓര്‍ത്ത് ജാന്‍വി

Bollywood Chandni’s Birthday Anniversary: ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ അറിയിച്ചു

Sridevi

Sridevi’s Birth Anniversary: ജീവിച്ചിരുന്നെങ്കില്‍ ശ്രീദേവി ഇന്ന് കുടുംബത്തോടൊപ്പം തന്റെ 55ാം പിറന്നാള്‍ ആഘോഷിച്ചേനെ. അമ്മയുടെ ജന്മദിനത്തില്‍ മകള്‍ ജാന്‍വി കപൂര്‍ ഒരു പഴയകാല ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍. ചിത്രത്തില്‍ പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീദേവിയും കുഞ്ഞു ജാന്‍വിയും ബോണി കപൂറുമാണ് ഉള്ളത്.

ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ശ്രീദേവിയെ ഓര്‍ക്കുകയും ചെയ്തു.

A post shared by Janhvi Kapoor (@janhvikapoor) on

ശ്രീദേവിയുടെ മരണ ശേഷം ഇതാദ്യമായല്ല ജാന്‍വി സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും അമ്മയെ ഓര്‍ക്കുന്നതും അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും. തന്റെ ആദ്യ ചിത്രമായ ‘ധടക്’ അമ്മയ്ക്കാണ് ജാന്‍വി സമര്‍പ്പിച്ചത്.

Read in English

കഴിഞ്ഞ വർഷത്തെ ശ്രീദേവിയുടെ പിറന്നാൾ, ഫാഷന്‍ ഡിസൈനറും ശ്രീയുടെ അടുത്ത സുഹൃത്തുമായ മനീഷ് മൽഹോത്രയുടെ വസതിയിൽ വച്ചായിരുന്നു ആഘോഷിച്ചത്. രേഖ, ഷബാന ആസ്മി, ഐശ്വര്യ റായ്, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, ടിന അമ്പാനി, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു. മനീഷ് മല്‍ഹോത്രയായിരുന്നു ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സൂത്രധാരന്‍.

ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ തലക്കേറ്റ പ്രഹരം പോലെയായിരുന്നു ശ്രീദേവിയുടെ മരണവാര്‍ത്ത. ദുബായില്‍ ബന്ധുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. ഫെബ്രുവരി 25 ശനിയാഴ്ചയാണ് ദുബായില്‍ താസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Read More: ശ്രീദേവിക്ക് ഹാപ്പി ബര്‍ത്ത്‌ഡേ.. ആഘോഷമാക്കി ബോളിവുഡ്

1963ല്‍ തമിഴ് നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.

തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു. ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍. ബോളിവുഡിന്റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്‌നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം.

‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശ്രീദേവിക്കു ലഭിച്ചു. മരണാനന്തരം ഈ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന ആദ്യ കലാകാരിയാണ് ശ്രീദേവി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: On sridevis birth anniversary janhvi kapoor shares a throwback photo

Next Story
നാട്ടില്‍ വിമാനമിറങ്ങിയ വിജയ്‌ ആദ്യം ചെയ്‌തത്Ilayathalapathy vijay pays respect to Kalaingar Karunanidhi at Marina
The moderation of comments is automated and not cleared manually by malayalam.indianexpress.com