scorecardresearch
Latest News

‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്റെ വീട്ടിന് മുമ്പില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു

കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പിലെത്തിയ ആരാധകനാണ് കടുംകൈ ചെയ്തത്

‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്റെ വീട്ടിന് മുമ്പില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു

മുംബൈ: ആരാധകര്‍ക്ക് സിനിമാ താരങ്ങളോടുളള ആരാധന വൈകാരികമാണ്. ബോളിവുഡില്‍ ആണെങ്കില്‍ ആരാധകരുടെ സ്നേഹവും ആരാധനയുടെ വ്യാപ്തിയും പറയുകയും വേണ്ട. നമ്മുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഭാഗമായി സിനിമകളും സിനിമാ താരങ്ങളും മാറിക്കഴിഞ്ഞത് കൊണ്ടാണ് അടുപ്പവും ഏറെയാവുന്നത്. പലപ്പോഴും തങ്ങളുടെ ഇഷ്ട താരത്തിനായി ആരാധകര്‍ എന്തും ചെയ്യാന്‍ മടിക്കില്ല.

കഴിഞ്ഞ ദിവസം വിജയിയുടെ സര്‍ക്കാര്‍ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ആരാധകര്‍ ഒരു കട്ടൗട്ട് നിര്‍മ്മിച്ചത് ചര്‍ച്ചയായി മാറിയിരുന്നു. കേരളത്തില്‍ ഇന്നുവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നായിരുന്നു വിജയ് ആരാധകരുടെ അവകാശവാദം.

എന്നാല്‍ ബോളിവുഡിലെ കിങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാറൂഖ് ഖാന്റെ ആരാധകന്‍ ചെയ്തത് ഒരല്‍പം കടന്ന കൈയാണ്. ഷാരൂഖിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത ആരാധകന്‍ സ്വയം കഴുത്ത് അറുക്കുകയാണ് ചെയ്തത്. കൊല്‍ക്കത്ത സ്വദേശിയായ സലീം എന്ന 35കാരനാണ് കടുംകൈ ചെയ്തത്.

കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പില്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം അദ്ദേഹവും എത്തി. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിയാതിരുന്ന നിരാശയില്‍ സലീം സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയിലുളള അദ്ദേഹം സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: On failing to meet him die hard shah rukh khan fan slits his throat outside the actors house