‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രിയ വാര്യര്‍, റോഷന്‍ എന്നിവരും പ്രശസ്തി നേടി.
ഒമര്‍ ലുലുവിനു ഒരു പെണ്‍ക്കുട്ടി ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്കുവച്ചത്. ‘ നല്ല സമയം പെണ്‍ക്കുഞ്ഞ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ഒമര്‍ കുറിച്ചത്. ഒമറിനും ഭാര്യ റിന്‍ഷിയ്ക്കും രണ്ടു കുട്ടികള്‍ കൂടിയുണ്ട്. മൂന്നാമതായും പപ്പായാകുന്നതിന്റെ സന്തോഷം ഒമര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തുന്ന ‘ നല്ല സമയം’ ആണ് ഒമറിന്റെ പുതിയ ചിത്രം.പുതു മുഖ താരങ്ങളാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.