മുകേഷ് ശക്തിമാനാടാ ശക്തിമാന്‍; ‘ധമാക്ക’യില്‍ വ്യത്യസ്ത സ്റ്റെലില്‍

‘അന്തസുള്ള ശക്തിമാന്‍’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധമാക്ക’യില്‍ വ്യത്യസ്ത ലുക്കില്‍ മലയാളികളുടെ പ്രിയ നടന്‍ മുകേഷ്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളുടെ ഹരമായി മാറിയ ശക്തിമാന്റെ വേഷത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. ‘അന്തസുള്ള ശക്തിമാന്‍’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Read Also: അന്ന് ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരം, ഇന്ന് ‘ധമാക്ക’യിലെ നായകൻ

ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അരുണ്‍ ആണ് ധമാക്കയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Omar lulu dhamaka movie mukesh as sakthiman stills

Next Story
അന്ന് ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് നായകൻ; ഈ പയ്യനെ മനസ്സിലായോ എന്ന് സോഷ്യൽ മീഡിയShane Nigam, ഷെയ്ൻ നിഗം, Prithviraj, പൃഥ്വിരാജ്, Anwar, അൻവർ, Shane Nigam films, Shane nigam age, Shane nigam videos, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com