scorecardresearch

വന്ന വഴി മറന്ന നടിക്ക് വലിയ ചന്ദനാദി എണ്ണ സമർപ്പിക്കുന്നുവെന്ന് ഒമർ ലുലു

നടിയെ വിമർശിച്ചു കൊണ്ട് ഒമർ ലുലു ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്

നടിയെ വിമർശിച്ചു കൊണ്ട് ഒമർ ലുലു ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്

author-image
Entertainment Desk
New Update
Omar Lulu, Priya Warrier, Malayalam Movie

Entertainment Desk/ IE Malayalam

'ഹാപ്പി വെഡ്ഡിങ്‌' എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രിയ വാര്യര്‍, റോഷന്‍ എന്നിവരും പ്രശസ്തി നേടി. എന്നാൽ ഒമർ ലുലുവുമായുള്ള ഇവരുടെ സൗഹൃദം അധികനാൾ നീണ്ടു നിന്നില്ല. പ്രിയയും റോഷനും വന്ന വഴി മറന്നെന്ന് ഒമർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Advertisment

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഒമർ പൊതുവിഷങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും കുറിച്ച് പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒമർ പങ്കുവച്ചൊരു വീഡിയോയും ചിത്രവുമാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രിയ തന്റെ പുതിയ ചിത്രമായ 'ലൈവി'ന്റെ പ്രമോഷൻ ഭാഗമായി പേളി മാണിയുടെ ഷോയിൽ പങ്കെടുത്തിരുന്നു. ഇതിനിടയിൽ പ്രിയ കണ്ണിറുക്കുന്ന വൈറൽ രംഗത്തിന്റെ ചിത്രം കാണിച്ച ശേഷം ഇതു സംവിധായകൻ പറഞ്ഞതാണോ അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണോയെന്നായിരുന്നു പേളിയുടെ ചോദ്യം. താൻ സ്വയം ചെയ്തതെന്നായിരുന്നു പ്രിയയുടെ മറുപടി.

Advertisment

ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടുള്ള വീഡിയോയാണ് ഒമർ ഷെയർ ചെയ്തിരിക്കുന്നത്. "5 വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ," എന്നാണ് ഒമർ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. അഞ്ചു വർഷങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒമർ പറഞ്ഞിട്ടാണ് അങ്ങനെയൊരു ആക്ഷൻ ചെയ്തതെന്നാണ് പ്രിയ പറയുന്നത്. തുടർന്ന് "ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട്‌ ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു," എന്ന് കുറിച്ച് എണ്ണയുടെ ചിത്രവും പങ്കുവച്ചു.

'ഒരു അഡാർ ലൗവി'നു ശേഷം മലയാള സിനിയമിൽ സജീവമല്ലായിരുന്ന പ്രിയ നാലു വർഷങ്ങൾക്കു ശേഷം 'ഫോർ ഇയേഴ്സ്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ലൈവ്' ആണ് പ്രിയയുടെ അവസാനം റിലീസിനെത്തിയ ചിത്രം. രജിഷ വിജയനൊപ്പം ചെയ്യുന്ന 'കൊള്ള' എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ താരം.

Priya Warrier Omar Lulu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: