വ്യത്യസ്ത മേഖലകളില്‍ തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ച വ്യക്തികളാണ് മോഹന്‍ലാലും പി.വി. സിന്ധുവും. സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാലെങ്കില്‍ ലോകകായിക ചിത്രത്തിലെ നിറസാന്നിധ്യമാണ് സിന്ധു. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സിന്ധുവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഇരുവരും കണ്ടുമുട്ടിയത് ജിമ്മില്‍ വച്ചാണ്. എന്നാല്‍ സ്ഥലം ഏതാണെന്നത് വ്യക്തമല്ല.
“ഇതിന് ക്യാപ്ഷന്റെ ആവശ്യമില്ല, നിങ്ങളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം,” ചിത്രത്തിനൊപ്പം സിന്ധു കുറിച്ചു.
നിലവില്‍ ആദ്യ സംവിധാന സംരഭമായ ബറോസിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ജിത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ ട്വല്‍ത്ത് മാനാണ് അടുത്തതായി പുറത്തിറങ്ങാനുള്ള മോഹന്‍ലാല്‍ ചിത്രം. മേയ് 20 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
Also Read: ‘എന്റെ മാലാഖ’; മറിയത്തിന് പിറന്നാള്‍ സ്നേഹവുമായി മമ്മൂട്ടി