മരുന്നു വാങ്ങാന്‍ സേതുപതി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു

സിനിമാ സെറ്റില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ: ലൊക്കേഷനിലെത്തിയ വൃദ്ധയ്ക്ക് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി പണം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് അധിക നേരമായിട്ടില്ല. കഴിഞ്ഞ ദിവസം ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോഴും വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ വീഡിയോയുമായി ബന്ധപ്പെട്ട ദു:ഖകരമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

വിജയ് സേതുപതി മരുന്ന് വാങ്ങാന്‍ പണം നല്‍കിയ ആ വൃദ്ധ ഇപ്പോള്‍ ജീവിനോടെയില്ല. കാവാലം അച്ചാമ്മ എന്ന വൃദ്ധയായിരുന്നു അവര്‍. കുട്ടനാട്ടിലെ സിനിമാ സെറ്റുകളില്‍ അച്ചാമ്മ സ്ഥിരം കാഴ്ച്ചയായിരുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അച്ചാമ്മ സിനിമാ സെറ്റില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ വൃദ്ധയ്ക്ക് സേതുപതി പണം നല്‍കുന്ന വീഡിയോയായിരുന്നു വൈറലായത്. ആരാധകര്‍ക്കിടയില്‍ നിന്നും ”മക്കളെ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല” എന്നു പറഞ്ഞ അച്ചാമ്മയുടെ അരികിലെത്തിയ സേതുപതി തന്റെ അസിസ്റ്റന്റിന്റെ പഴ്‌സില്‍ നിന്നും മൊത്തം പണവും എടുത്ത് നല്‍കുകയായിരുന്നു. തന്റെ വീഡിയോ വൈറലാകുന്നത് പോലും അറിയാതെ അച്ചാമ്മ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Old lady from vijay sethupathis viral video passed away

Next Story
‘ഉയരെ’യ്ക്ക് ശേഷം പാര്‍വ്വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com