Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഇതിലും വലിയ സന്തോഷമുണ്ടോ? മഞ്ജുവിന്റെ ഇഷ്ടം കവർന്നൊരു മുത്തശ്ശി

മഞ്ജുവിന്റെ സ്റ്റൈൽ അനുകരിച്ച ഒരു മുത്തശ്ശിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്

Manju Warrier, Manju Warrier viral photo, Manju Warrier viral photo challenge, old lady dress up like manju warrier, Baby Isha Mehaq, Baby Isha Mehaq manju warrier look, Manju Warrier latest photos, Manju Warrier new look, manju warrier chathur mukham , chathur mukham movie, Manju Warrier viral photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam

ഏതാനും ദിവസങ്ങൾക്കു മുൻപ് മഞ്ജുവിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നു വരുന്ന മഞ്ജുവിന്റെ ആ ചിത്രം ആരാധകർ ഏറ്റെടുത്തതോടെ സമാനമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഫാഷൻ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

കുട്ടികളും യുവതികളുമടക്കം നിരവധിയേറെ പേരാണ് മഞ്ജുവിന്റെ പോസ് അനുകരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ, ഒരു മുത്തശ്ശിയെ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തുകയാണ് മഞ്ജു. മിഡിയും ടോപ്പുമണിഞ്ഞ് ഏറെ ആത്മവിശ്വാസത്തോടെ കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയോടുള്ള സ്നേഹവും മഞ്ജു അറിയിക്കുന്നു. ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്നാണ് മഞ്ജു ചോദിക്കുന്നത്.

മഞ്ജുവിന്റെ മേക്ക് ഓവർ അനുകരിച്ച ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയുടെ ചിത്രവും അടുത്തിടെ വൈറലായിരുന്നു . കാസർക്കോഡ് സ്വദേശിയായ ബേബി ഇഷ മാതാപിതാക്കൾക്കൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡൽ കൂടിയാണ് ബേബി ഇഷ.

എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് മഞ്ജുവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് വൈറലായത്. അഭിമുഖത്തിനിടെ അവതാരകൻ വൈറലായ ആ ഡ്രസ്സ് എവിടെ നിന്നു വാങ്ങിയതാണ് എന്ന ചോദ്യത്തിന് “അത് പണ്ടെവിടുന്നോ 50 ​ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു,” എന്നായിരുന്നു ചിരിയോടെ മഞ്ജുവിന്റെ മറുപടി.

Read more: അഭിമുഖത്തിനിടെ സ്വന്തം നാട്ടുകാരനെ കണ്ട മഞ്ജുവിന്റെ തഗ് ഡയലോഗ്; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Old lady dress up like manju warrier

Next Story
കോവിഡ് ബാധിച്ച് മരിച്ച സംഗീത സംവിധായകൻ ശ്രാവൺ കുംഭ മേളയിൽ പങ്കെടുത്തിരുന്നതായി മകൻ സഞ്ജീവ്Shravan Rathod dead, Shravan rathod, nadeem Shravan, Covid-19, coronavirus, Shravan rathod passes away, Shravan Rathod, Shravan dead, Shravan death, Shravan dies
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express