ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷരുടെ കണ്ണിലുണ്ണിയായി മാറിയ നടനാണ് ആന്റണി വർഗീസ്. ആന്റണി എന്ന് പറയുന്നതിനെക്കാൾ പെപ്പെ എന്ന് പറയുന്നതാകും കൂടുതൽ നല്ലത്. കാരണം ഈ നടൻ മലയാളികൾക്ക് പെപ്പെയാണ്. ആന്റണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ആരാധകരിൽ ചിരിയുണർത്തുന്നത്.

പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളിൽ കയറിയിരുന്ന് സൺഗ്ലാസ് ഒക്കെ വച്ച് ഉഗ്രൻ പോസാണ് ആന്റണിയുടേത്. ഓൾഡ് ഈസ് ഗോൾഡ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട്. ‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു,’ എന്ന് മനസിൽ വിചാരിച്ചുകൊണ്ടായിരിക്കും തലയ്ക്ക് കൈവക്കുന്ന പെൺകുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.

എന്നാൽ നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തി. ‘എന്താടീ’ എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Old is gold

A post shared by antony varghese (@antony_varghese_pepe) on

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പെപ്പെ. പിന്നീട് പ്രേക്ഷകർ ആന്റണിയെ സ്നേഹത്തോടെ പെപ്പെ എന്ന് വിളിച്ചു.

Read More: കാവലായി ഇനി ബെൻ ഇല്ല; പ്രിയപ്പെട്ടവന് വിട നൽകി ജയറാം

അങ്കമാലി ഡയറീസിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രിയിൽ, ലിജോ ജോസ് പെല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലും ആന്റണി അഭിനയിച്ചു. നിഖിൽ പ്രേം രാജിന്റെ ആനപ്പറമ്പിലെ വേൾഡ്കപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഇതിനിടെ ആന്റണി തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. ദളപതി വിജയ് നായകനാകുന്ന ഇതുവരെ പേരിടാത്ത ദളപതി 64ലൂടെയാണ് ആന്റണിയുടെ തമിഴ് സിനിമാ തുടക്കം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook