മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്റെ’ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു. ഒടിയന്‍ മാണിക്യന്റെ 90 വയസുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

Read More: മാടനും മറുതയും സ്റ്റെപ് ബാക്ക്: ‘ഒടിയന്‍’ ഉടനെത്തും; രാത്രിയുടെ രാജാവിനെ ഒരുക്കാന്‍ ഫ്രഞ്ച് വിദഗ്ധരും

യുവാവായ മാണിക്യന്റെ രൂപത്തിലേക്ക് മോഹന്‍ലാലിനെ മാറ്റിയെടുക്കുന്നതിനായി ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു ടീം ഒടിയന്‍. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ആരംഭിച്ചതായി സംവിധായകന്‍ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. ഇതിനായി ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ അഞ്ചാം തിയതി ജോയിന്‍ ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ഇതിനിടെ മോഹന്‍ലാലിന്റെ ശരീര ഭാരം കുറച്ച രീതിയിലുള്ള ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് മോഹന്‍ലാലിന്റെ ശരീര ഭാരം കുറച്ച് അദ്ദേഹത്തെ ഒടിയനാക്കാന്‍ എത്തിയിരിക്കുന്നത്.

Read More: രാത്രിയുടെ രാജാവ് ‘പോസ്റ്ററുകളുടെ രാജാവും’; ‘ഒടിയനെ’ കണ്ടത് മൂന്ന് മില്യണ്‍ ആരാധകര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയന്റേയും ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.

Read More: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’: ക്ലൈമാക്സ്‌ മുറുകുന്നു

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ