സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം ഒടിയനായി. ഡിസംബർ 14നാണ് ഒടിയൻ തിയേറ്ററുകളിൽ എത്തുന്നത്. അതിനിടയിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നായകൻ മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്.

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നതും ചിത്രത്തിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയാണ്. പ്രഭ വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്. ഗാനത്തിന്റെ വരികള്‍ അടങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചത്.

നേരത്തെ ചിത്രത്തിലെ മറ്റൊരു പാട്ടും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനവും മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയ ഘോഷലും ചേര്‍ന്ന് ആലപിച്ചതാണ് ‘കൊണ്ടോരാം’ എന്ന ഗാനം.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ