Mohanlal, Manju Varrier Starrer Odiyan Movie:കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം “ഒടിയൻ” ഇന്റർനെറ്റിൽ. ചിത്രത്തിന്റെ വ്യാജപതിപ്പാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.

Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ

തമിഴ് എംവി എന്ന വെബ്സൈറ്റിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നുമണിയോടെയാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്.

ഇന്നു പുലർച്ചെയാണ് ചിത്രം റിലീസായത്. ബിജെപി നടത്തിയ സംസ്ഥാന വ്യാപക ഹർത്താലിനിടയിലും മോഹന്‍ലാല്‍ ആരാധകരുടെ ആവേശത്തില്‍ ഒടിയന്‍ കാണാന്‍ നീണ്ടനിരയാണ് തിയേറ്ററിൽ എത്തിയത്.

Odiyan Movie: ഒടിയൻ ആദ്യ ഷോ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം

നാലരയ്ക്കുളള ആദ്യ പ്രദര്‍ശനം കാണാൻ ഉറക്കമൊഴിഞ്ഞാണ് മോഹൻലാലിന്റെ ആരാധകർ തിയേറ്ററിലെത്തിയത്.   സ്വന്തം വാഹനങ്ങളിലാണ് ഭൂരിഭാഗം പേരും തിയേറ്ററുകളിലെത്തിയത്.

തിയറ്ററുകളിലെത്താന്‍ പ്രതിസന്ധിയുള്ളവര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താലിന്റെ പ്രതിസന്ധിയും ഒടിയന്‍ അതിജീവിച്ചുവെന്ന് ചുരുക്കം.

Odiyan Movie: ഒടിയൻ പെട്ടിയിൽ വീണു, കാത്തിരിക്കുന്നത് വോട്ടെണ്ണലിന്: ശ്രീകുമാർ മേനോൻ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഒടിയൻ.  പല തിയേറ്ററുകളിലും മോഹൻലാലിന്റെ ഒടിയൻ രൂപത്തിലുളള വലിയ കട്ടൗട്ടുകൾ ഫാൻസ് അസോസിയേഷനുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പാലഭിഷേകം ചെയ്ത് മോഹൻലാലിന് ജയ് വിളികളുമായാണ് ആരാധകർ ഒടിയനെ വരവേറ്റത്. ഡാൻസും മേളവും ഒക്കെ കൂടി തിയേറ്ററുകളിൽ ആഘോഷപൂരമായിരുന്നു. ചില തിയേറ്ററുകളിൽ വെടിക്കെട്ടും ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook